Sun. Nov 22nd, 2026

വിജയ് സേതുപതി, മഞ്ജു വാരിയര്‍, സൂരി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടുതലൈ 2. ചിത്രം 2 ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ എത്തും. മലയാള സിനിമയിലെ ആദ്യ നിര്‍മാണ കമ്പനിയായ മെറിലന്‍ഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ സിനിമലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സെന്തില്‍ സുബ്രഹ്‌മണ്യത്തിന്റെ നേതൃതത്തില്‍ വൈഗ മെറിലന്‍ഡ് റിലീസ് ആയിരിക്കും കേരളത്തില്‍ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുക.

ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തില്‍ സുബ്രഹ്‌മണ്യതിന്റെ കീഴില്‍ നിര്‍മാണ പ്രവര്‍ത്തകര്‍ ഇസൈജ്ഞാനി ഇളയരാജയെ ചെന്നൈയില്‍ വെച്ച് കണ്ട് കഴിഞ്ഞ ദിവസം അനുഗ്രഹവും വാങ്ങിയിരുന്നു. മലയാള സിനിമയിലെ ആദ്യകാല നിര്‍മാണ കമ്പനിയായ മെറിലന്‍ഡ്, വിടുതലൈ 2 വിലൂടെ, വൈഗ മേറിലന്‍ഡ് റിലീസുമായി പുതിയ കാലത്തിന്റെ മലയാള സിനിമയിലെ മുന്‍നിര നിര്‍മാണ കമ്പനികളുടെ കൂടെ നല്ല സിനിമകളുടെ ഭാഗമായുണ്ടാകും. സിനിമയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായിട്ടായിരിക്കും വൈഗ മെറിലന്‍ഡ് റിലീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക. നവംബര്‍ 26 ന് വൈകീട്ട് ചെന്നൈയില്‍ വെച്ചായിരിക്കും വിടുതലൈ 2 വിന്റെ ഓഡിയോ ലോഞ്ച് നടക്കുക.