ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലില്‍ നിന്ന് പുറത്തിറങ്ങി. തിഹാര്‍ ജയിലിനു പുറത്ത് തടിച്ചുകൂടിയ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമൊരുക്കി. കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് പ്രിയ നേതാവിനെ എ എ പി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് കെജ്രിവാള് പ്രതികരിച്ചു.
സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് കെജ്രിവാള് മോചിതനായത്. മദ്യനയ അഴിമതി കേസിലാണ് സി ബി ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ജയിലിലടച്ചിട്ടും കെജ്രിവാള് മുഖ്യമന്ത്രി പദവി രാജിവച്ചിരുന്നില്ല.


