വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണം നിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. പരാതിയെ കൃത്യമായി നേരിടുമെന്നും ഇതുമായി സംബന്ധിച്ച് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്തൊക്കെ ആരോപണം ഉയര്‍ന്നാലും ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കും. ഇവിടെ നിന്ന് പോകുന്നിടം വരെ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും നിരാംലബര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജ്വാല ഫൗണ്ടേഷനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലിഗയുടെ സഹോദരി ഇല്‍സിയും അശ്വതിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അശ്വതി പണപ്പിരിവും തട്ടിപ്പും നടത്തിയെന്ന കോവളം സ്വദേശി അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അശ്വതിക്കെതിരായ പരാതി ഐ.ജി മനോജ് ഏബ്രഹാമിന് ഡി.ജി.പിക്ക് കൈമാറി.
ഇതേസമയം അശ്വതിക്ക് ശക്തമായ പിന്തുണയുമായി ഇലീസ് രംഗത്തെത്തി. തനിക്കെതിരായ അന്വേഷണത്തെ നേരിടുമെന്ന് അശ്വതി പ്രതികരിച്ചു. അശ്വതിക്കെതിരെ കേസെടുക്കുന്നത് ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യം പുറത്തുവന്നതിന് അശ്വതിയെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.