Sun. Nov 22nd, 2026

ആലപ്പുഴ: ചേർത്തലയിൽ വസ്ത്രവ്യാപാരശാലയ്ക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ദാമോദര പൈ ആന്റ് സൺസ് വസ്ത്രശാലയിലാണ് തീപിടിത്തമുണ്ടായത്.

തൊട്ടടുത്തുള്ള ബാങ്കിലെ സുരക്ഷാ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി നാലര മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. ഫയർഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. കട പൂർണമായും കത്തി നശിച്ചു. ഓണവിപണി ലക്ഷ്യമാക്കി വലിയ സ്റ്റോക്ക് കടയിലുണ്ടായിരുന്നു. ഇതുമുഴുവൻ കത്തിനശിച്ചെന്നാണ് ലഭിക്കുന്ന വിവരം. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.