Fri. Oct 30th, 2026

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണ്ണം. ഭാരദ്വോഹനത്തില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 16കാരിയായ മനു ഭാക്കറുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

ബോക്‌സിങ്ങില്‍ മേരി കോം സെമിഫൈനലിലെത്തിയതോടെ ഇന്ത്യക്ക് ഒരു മെഡല്‍കൂടിയെന്ന് ഉറപ്പായി. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ധു വെള്ളിയും സ്വന്തമാക്കി. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്താണിപ്പോള്‍

ഇന്ന് ഇന്ത്യ ഭാരോദ്വഹനത്തിലൂടെ അഞ്ചാം സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പൂനം യാദവാണ് അഞ്ചാം സ്വര്‍ണം നേടിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.

ആറുസ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യയുടെ മേരി കോം ബോക്‌സിംഗില്‍ സെമിയില്‍ പ്രവേശിച്ചു. ഇതോടെ മേരി കോം മെഡല്‍ നേടുമെന്ന് ഉറപ്പായി