തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ സംഘപരിവാർ ബൗദ്ധീക പ്രമുഖനും മുടിഞ്ഞ ദേശസ്നേഹിയും കമ്പിക്കഥ യുറ്റുബറുമായ ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം. ഡൽഹിയിൽ സമരം ചെയ്ത വിദ്യാര്‍ത്ഥിനികൾ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നു പ്രഖ്യാപിക്കുകയും അവരെ ബാലസംഗം ചെയ്യുന്നതും വെടിവെക്കുന്നതും ഓർത്ത് നിർവൃതികൊള്ളുന്ന കമ്പികഥ വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തതിനുമാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തത്. വഞ്ചിയൂർ കോടതിയാണ് ബൗദ്ധീക പ്രമുഖന് ജാമ്യം അനുവദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഇനി ഏര്‍പ്പെടരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്.
ഞായറാഴ്ചയാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോയും ടി ജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത ബലാൽസംഗ ബൗദ്ധീക പ്രമുഖനെ നെ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് മോഹൻദാസിനെ കോടതിയിൽ ഹാജരാക്കിയത്.
ഇയാളുടെ കമ്പികഥ വീഡിയോ വിവാദമായതോടെ ശ്രദ്ധയിൽ പെട്ട എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആണ് ആദ്യം പരാതി നല്‍കിയത്.ആ പരാതിയിലാണ് കേസ്. പിന്നാലെ കേരളത്തിലും ഡൽഹിയിലുമുൾപ്പെടെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു.


