ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചു. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്റ ആദ്യ കൂടിക്കാഴ്ചയാണിത്.

സംസ്ഥാനത്തിന്റെ വികസന പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുക. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയില്‍ നിന്നും ആവശ്യപ്പെടും. ഇന്ന് ഉച്ചയ്ക്ക് 2.30ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
ആഭ്യന്തര മന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തുക.


