Sun. Jul 26th, 2026

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. ഫോറസ്റ്റ് വാച്ചറായ ഷൈജു (28)വാണ് മരിച്ചത്. തിരുവിഴാംകുന്നിലാണ് സംഭവം. രണ്ട് കാട്ടാനകളെ തുരത്തി ഓടിക്കുന്നതിനിടെ ഒരു കാട്ടാന ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം നടന്നത്.