Sat. Nov 21st, 2026

✍️ കെ. ജി. ഫ്രാൻസിസ് ആന്റണി

കാഴ്ച്ചയിൽ കൂടുതൽ സൗന്ദര്യം തോന്നുന്നതെന്തിനും എപ്പോഴും ഓർക്കത്തക്ക രീതിയിൽ വേദനിപ്പിക്കുന്ന മുള്ളുകളുണ്ടാകും. ഉദാഹരണത്തിന് റോസ്, ബോഗൻ വില്ല…

പഴയ പ്രേതകഥകളിൽ ബോഗൻവില്ലകളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ പതിവായിരുന്നു. അവയെല്ലാം വായിച്ചിട്ടുണ്ടെങ്കിൽ ബോഗൻ വില്ല പൂത്തുലഞ്ഞു നിൽക്കുന്ന വീടുകൾ കാണുമ്പോൾ നിങ്ങളിൽ അജ്ഞാതമായ ഒരു ഭയമുണർത്തും. ഒരു പക്ഷേ ബോഗൻവില്ലകൾ സെമിത്തേരിയിൽ കൂടുതലായി കണ്ടിട്ടുള്ളത് കൊണ്ടാകാം മറ്റ് പൂക്കളിൽ നമുക്ക് കാണാൻ കഴിയുന്ന നൈർമല്യമോ, സൗരഭ്യമോ ഒന്നും കാണാൻ കഴിയാത്ത അവ കടലാസ് പൂക്കൾ ആയത്. നമ്മുടെ മനസിൽ അവ പൂക്കൾക്കിടയിലെ കാപട്യക്കാർ ആയത്. പണ്ടെപ്പോഴൊക്കെയോ വായിച്ചിട്ടുള്ള പ്രേത കഥകളിലും ബോഗൻ വില്ല ഒരു ദുരൂഹ സാന്നിധ്യമായിരുന്നതുകൊണ്ടുമാകാം.

എന്നാൽ ഈ പേരിൻറെ ഉത്ഭവം തന്നെ ഒരു സ്നേഹബന്ധത്തിൻറെ കഥയാണ്. ഈ സസ്യങ്ങളെക്കുറിച്ച് ആദ്യമായി വിവരിച്ച യൂറോപ്യൻ ഫിലിബർട്ട് കൊമേഴ്‌സൺ ആയിരുന്നു. ഫ്രഞ്ച് നാവികസേനയുടെ അഡ്മിറൽ ലൂയിസ് അന്റോയിൻ ഡി ബൊഗൻവില്ലെ ഭൂമിയെ ചുറ്റി സഞ്ചരിക്കാനുള്ള യാത്രയിൽ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന സസ്യശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. താൻ കണ്ടെത്തിയ ചെടിക്ക് ഫിലിബർട്ട് കൊമേഴ്‌സൺ തൻറെ സുഹൃത്തിൻറെ പേരിടുകയായിരുന്നു. ലോകമുള്ള കാലത്തോളം തൻറെ സുഹൃത്ത് ബൊഗൻവില്ലെ ഓർമ്മിക്കപ്പെടണമെന്ന് ആഗ്രഹിച്ച് തൻറെ പേര് നൽകാതെ സുഹൃത്തിൻറെ പേര് നൽകുകയായിരുന്നു. 1789-ൽ അന്റോയിൻ ലോറന്റ് ഡി ജുസിയു ആണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.

തെക്കേ അമേരിക്ക‌ സ്വദേശമായ ഒരു മനോഹരമായ അലങ്കാരസസ്യമാണ് ബൊഗൈൻവില്ല. (ബൊഗയൻവില്ല) അഥവാ കടലാസുപിച്ചകം (കടലാസ്സുചെടി). കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്. നൈക്റ്റജിനേസി കുടുംബത്തിൽപ്പെട്ട മുള്ളുള്ള അലങ്കാര വള്ളികൾ, കുറ്റിക്കാടുകൾ, മരങ്ങൾ എന്നിവയുടെ ഒരു ജനുസ്സാണ് 1768-ൽ ബ്രസീലിൽ ആദ്യമായി ഈ സസ്യം കണ്ടെത്തി. മെക്സിക്കോ, ബ്രസീൽ, ബൊളീവിയ, പരാഗ്വേ, പെറു, അർജന്റീന എന്നിവിടങ്ങളിൽ ആണ് ഇവ കണ്ടിരുന്നത്. ഈ ജനുസ്സിൽ 4 മുതൽ 22 വരെ ഇനങ്ങൾ ഉണ്ട്.

തെക്കേ അമേരിക്കയിലെ സസ്യശാസ്ത്രജ്ഞർ അംഗീകരിച്ച പതിനെട്ട് ഇനങ്ങളിൽ മൂന്നെണ്ണം മാത്രം തമ്മിലുള്ള സങ്കരപ്രജനനത്തിന്റെ ഫലമായാണ് ഇന്ന് കാണുന്ന പല ബൗഗൻവില്ലകളും ഉണ്ടായത്. ബൗഗൻവില്ലയിൽ 300-ലധികം ഇനങ്ങൾ ഉണ്ട്. പല സങ്കരയിനങ്ങളും നിരവധി തലമുറകളായി പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, അവയുടെ ഉത്ഭവം തിരിച്ചറിയാൻ പ്രയാസമാണ്. ലോകമെമ്പാടും സ്വാഭാവിക മ്യൂട്ടേഷനുകൾ സ്വയമേവ സംഭവിക്കുന്നു.

ഫിലിബർട്ട് കൊമേഴ്‌സണിന്റെ വിവരണത്തിന് ഇരുപത് വർഷങ്ങൾക്ക് ശേഷം, 1789-ൽ എ.എൽ. ഡി ജുസിയു ജനറ പ്ലാന്റാറത്തിൽ ‘ബുഗിൻ‌വില്ല’ എന്ന പേരിൽ ഇത് ആദ്യമായി പ്രസിദ്ധീകരിച്ചു. 1930-കളിൽ കെവെൻസിസിൽ “ബൊഗൈൻ‌വില്ല” എന്ന് ഒടുവിൽ സ്ഥാപിക്കപ്പെടുന്നതുവരെ ഈ ജനുസ്സിനെ പിന്നീട് പല തരത്തിൽ എഴുതിയിരുന്നു. സസ്യശാസ്ത്രജ്ഞർ ബി. സ്‌പെക്റ്റാബിലിസും ബി. ഗ്ലാബ്രയും 1980-കളുടെ മധ്യത്തിൽ അവയെ വ്യത്യസ്ത ഇനങ്ങളായി തരംതിരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഈ രണ്ട് ഇനങ്ങളാണ് യൂറോപ്പിലേക്ക് ആദ്യമായി കൊണ്ടുവന്നത്. താമസിയാതെ ഫ്രാൻസിലെയും ബ്രിട്ടനിലെയും നഴ്‌സറികൾ ഓസ്‌ട്രേലിയയിലും അവരുടെ മുൻ കോളനികളിലും ഈ ഇനങ്ങൾ വിറ്റു. ക്യൂ ഗാർഡൻസ് അത് പ്രചരിപ്പിച്ച സസ്യങ്ങൾ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് കോളനികളിലേക്ക് വിതരണം ചെയ്തു. അങ്ങനെ നമ്മുടെ പഴയ കൊളോണിയൽ കാലത്തിൻറെ അവശിഷ്ടമായി ഇൻഡ്യയിലും അവയെത്തി.

ബോഗൻവില്ല ചെടിക്ക് മുള്ളുകൾ ഉണ്ട്, ഇത് അതിൻ്റെ ഒരു പ്രധാന സവിശേഷതയാണ്. ഇതിൻ്റെ മുള്ളുകൾ ചെടിയെ സംരക്ഷിക്കാനും പടർന്നു കയറാനും സഹായിക്കുന്നു. ബോഗൻവില്ലയുടെ മുള്ളുകൾ പ്രധാനമായും ചെടിയെ മൃഗങ്ങളിൽ നിന്നും സംരക്ഷിക്കാനും, മറ്റുള്ളവയുടെ മുകളിൽ പടർന്നു കയറാനും സഹായിക്കുന്നു. കേരളത്തിൽ ഉടനീളം ഈ ചെടി ഇപ്പോൾ സാധാരണയായി കാണപ്പെടുന്നു. ഇത് പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്.

ഞാൻ ഇത്രയും പറഞ്ഞത് ഇന്ന് കൊച്ചിയിലെ പോക്കറ്റ് റോഡുകളിൽ ആൾ താമസമില്ലാത്തെ പലവീടുകളിലും മതിലിനോട് ചേർന്ന് ഈ ചെടി നട്ടുവളർത്തുകയും അവ റോഡിലേക്ക് വളർന്ന് വലിയ അപകടം ഉണ്ടാകുകയും ചെയ്യുന്നത് പതിവായിട്ടുണ്ട് എന്ന് സൂചിപ്പിക്കാൻ ആണ്. ബോഗൻവില്ലയുടെ മുള്ള് കണ്ണിൽ തറച്ച് ബൈക്ക് യാത്രികന് കാഴ്ച്ച നഷ്ടപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്. കാൽ നട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കുമെല്ലാം റോഡിലേക്ക് വളർന്നു നിൽക്കുന്ന ഇത്തരം ബോഗൻവില്ലയുടെ കമ്പുകൾ വലിയ ഭീഷണി ആയി മാറിയിട്ടുണ്ട്. ഇത്തരത്തിൽ റോഡിലേക്ക് വളർന്നിട്ടും ഇവ മുറിച്ചു മാറ്റാത്ത വീട്ടുടമസ്ഥർക്ക് വലിയ പിഴ ചുമത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറകണം.

(തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുൻ ജീവനക്കാരനാണ് ലേഖകൻ  കെ. ജി. ഫ്രാൻസിസ് ആന്റണി. ഫോൺ: 7907301713)