ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിൻ്റെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. 2025 ഡിസംബർ 5-ന് ആഗോളതലത്തിൽ റിലീസിനെത്തുന്ന ഈ ചിത്രം ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. രൺവീർ സിംഗിനൊപ്പം, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിൻ്റെ ടൈറ്റിൽ ട്രാക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരുന്നു.
ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആധുനിക ഹിപ്-ഹോപ്പ്, പഞ്ചാബി സ്റ്റൈൽ, സിനിമാറ്റിക് ഗ്രിറ്റ് എന്നിവയുടെ മികച്ച സംയോജനമാണ് ഈ ട്രാക്ക്. ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൗർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘ധുരന്ദറിൻ്റെ’ വ്യാപ്തിയും ഊർജ്ജവും തീവ്രതയും പ്രതിഫലിപ്പിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, ബാബു സിംഗ് മാൻ എന്നിവരാണ്. ഹനുമാൻകൈൻഡിന്റെ ആദ്യ ബോളിവുഡ് പ്രോജക്റ്റ് കൂടിയാണിത്. തൻ്റെ തനത് ശൈലിയിൽ, ആധുനിക റാപ്പിനെ ഓൾഡ് സ്കൂൾ ദേസി സ്വാഗറുമായി ലയിപ്പിച്ചാണ് അദ്ദേഹം ഈ ഗാനം ഒരുക്കിയത്. രൺവീർ സിങ്ങിൻ്റെ ഉഗ്രമായ സ്ക്രീൻ പ്രെസൻസിനെ ഈ ഗാനം വലിയ രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്.

