തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹവാലൻ കുരങ്ങ് നാടുനീങ്ങി. ഹെർണിയ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. 22 വയസ്സുള്ള കുട്ടൻ എന്ന ആൺ കുരങ്ങാണ് മരിച്ചത്. ശനിയാഴ്ച കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

