ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് വള. ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടുകൂടെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രം ഒരുക്കിയ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട, പുഴു തുടങ്ങിയ സിനിമലക്ക് ശേഷം ഹർഷാദാണ് വളയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഒരു മിനിറ്റ് പോലും മടുപ്പിക്കാത്ത ചടുലമായ താളം ആണ് ചിത്രത്തിന്റേത് എന്നാണ് നിരൂപകർ പറയുന്നത്.
അതേസമയം ധ്യാൻ ശ്രീനിവാസനും ലുക്മാനും ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇരുവരുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങൾ ആണ് അവർ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. രവീണ രവിയും, ശീതൾ ജോസഫും, ധ്യാനിന്റേയും ലുക്മാന്റേയും ഭാര്യമാരുടെ വേഷങ്ങൾ ഭംഗി ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിജയരാഘവന്റേയും ശാന്തികൃഷ്ണയുടേയും പ്രകടനം അതി ഗംഭീരം എന്നാണ് പ്രേക്ഷകർ പറയുന്നത്.

