Fri. Nov 20th, 2026

കവിൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കിസ്സ്. ചിത്രത്തിൻ്റെ സംവിധാനം സതീഷ് ആണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രീതി അസ്രാണി ആണ്. ഇപ്പോഴിതാ കിസ്സിന്റെ പുതിയ അപ്‍ഡേറ്റാണ് എത്തിയിരിക്കുന്നത്. ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം തമിഴകത്തിന്റെ കവിന്റേതായി ഒടുവില്‍ എത്തിയ ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ജയേഷ് സുകുമാറാണ് ബ്ലഡി ബെഗ്ഗര്‍ സംവിധാനം ചെയ്‍തത്.

ബ്ലഡി ബെഗ്ഗറില്‍ രാധാ രവി, റെഡിൻ കിംഗ്‍സ്‍ലെ, പടം വേണു കുമാര്‍, പൃഥ്വി രാജ്, മിസി സലീമ, പ്രിയദര്‍ശിനി രാജ്‍കുമാര്‍, സുനില്‍ സുഖദ, ടി എം കാര്‍ത്തിക, അര്‍ഷാദ്, അക്ഷയ ഹരിഹരൻ, അനാര്‍ക്കലി നാസര്‍, ദിവ്യ വിക്രം, മെറിൻ ഫിലിപ്പ്, രോഹിത് ഡെന്നിസ്, വിദ്യുത് രവി, മൊഹമ്മദ് എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു.