നിലമ്പൂർ: പതിറ്റാണ്ടിന് ശേഷം നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്. 11,432 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഘട്ടത്തിൽ തന്നെ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു.
ഒമ്പത് വർഷത്തോളം എൽഡിഎഫിനൊപ്പം നിന്ന നിലമ്പൂരിനെ, ആര്യാടൻ ഷൗക്കത്ത് ഇപ്പോൾ കോൺഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ നിലനിന്നിരുന്ന എല്ലാ വിവാദങ്ങൾക്കും ഈ വിജയം മറുപടിയായി. 34 വർഷം പിതാവ് ആര്യാടൻ മുഹമ്മദിനെ എംഎൽഎയാക്കിയ നിലമ്പൂരിലെ ജനങ്ങൾ, അദ്ദേഹത്തിന്റെ മകനെയും ചേർത്തുപിടിച്ചിരിക്കുകയാണിപ്പോൾ.


