ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയവുമാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കേന്ദ്രത്തിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണമാണെന്ന് പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു. താന്‍ ഉടനെ ജമ്മു കാശ്മീരിലേക്ക് പോകുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

