Fri. Nov 20th, 2026

കൊച്ചി: മുനമ്പം വഖഫ് ഭൂമി തര്‍ക്ക കേസില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ അന്തിമ ഉത്തരവിറക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലങ്കിലും അന്തിമ ഉത്തരവ് ഹൈക്കോടതി ഉത്തരവിന് വിധേയമായിട്ടായിരിക്കും. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്മെന്റിന് ഹൈക്കോടതി നോട്ടീസ് അയച്ചു. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ പറവൂര്‍ സബ് കോടതിയിലെ മുന്‍ ഉത്തരവിന്റെ രേഖകള്‍ വിളിച്ചുവരുത്തണം എന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നു. വഖഫ് ബോര്‍ഡിന്റെ ആവശ്യം ട്രിബ്യൂണല്‍ നിരസിച്ചതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908