Sun. Nov 22nd, 2026

ധ്യാൻ ശ്രീനിവാസനും നായിക ദിൽന രാമകൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഒരു വടക്കൻ തേരോട്ടം’ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫാമിലി എന്‍റർടെയ്ൻമെന്‍റിൽ മൂഡ് ഫുൾ നൽകിക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. എ.ആർ. ബിനുരാജാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്‍റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.

ചിത്രത്തിൽ മലബാറിലെ ഒരു സാധാരണ ഗ്രാമത്തിന്‍റെ ഉൾത്തുടിപ്പുകളാണ് അവതരിപ്പിക്കുന്നത്. ഇന്നത്തെ യുവാക്കൾ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. വൈറ്റ് കോളർ ജോലി മാത്രം പ്രതീക്ഷിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലേക്ക് ഏത് തൊഴിലുചെയ്തും ജീവിതത്തെ നേരിടാം എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കൂടാതെ പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ചിത്രത്തിൽ ഏറെ പ്രാധാന്യം നൽകുന്നുണ്ട്.

തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. മാളവിക മേനോൻ, സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ, കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ്, ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ, മൻസു മാധവ, അരുൺ പുനലൂർ, മധുരിമ ഉണ്ണികൃഷ്ണൻ, ബ്ലെസൻ കൊട്ടാരക്കര, കല സുബ്രഹ്മണ്യം, അംബിക മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ വിശ്വനാഥ്, ദിവ്യാ ശ്രീധർ, ശീതൽ, അനില, തനു ദേവി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും സനു അശോകാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം പവി കെ. പവനാണ് നിർവ്വഹിക്കുന്നത്.