ഷെയ്‍ൻ നിഗം നായകനായ തമിഴ് ചിത്രമാണ് മദ്രാസ്‍കാരൻ. തെലുങ്ക് നടി നിഹാരികയാണ് മദ്രാസ്‍കാരൻ സിനിമയില്‍ ഷെയ്‍ൻ നിഗത്തിന്റെ നായികയായി എത്തിയത്. സംവിധാനം വാലി മോഹൻ ദാസാണ്. ഷെയ്‍ൻ നിഗത്തിന്റെ മദ്രാസ്‍കാരൻ സിനിമയുടെ ഒടിടി അപ്‍ഡേറ്റാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.
ഷെയ്‍ൻ നിഗത്തിന്റെ മദ്രാസ്‍കാരൻ സിനിമ ഒടിടിയില്‍ എത്തുക ആഹാ തമിഴിലൂടെ ആണ്. ഫെബ്രുവരി ഏഴിനാണ് ഒടിടി റിലീസ്. തമിഴിലെ അരങ്ങേറ്റം പ്രകടനത്തില്‍ മലയാളി താരം ഗംഭീരമാക്കിയെന്നാണ് അഭിപ്രായങ്ങള്‍. എന്നാല്‍ മദ്രാസ്‍കാരിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ അത് പ്രതിഫലിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയാളത്തില്‍ ഷെയ്‍ൻ നിഗത്തിന്റേതായി മുമ്പെത്തിയ ചിത്രം ലിറ്റില്‍ ഹാര്‍ട്‍സ് ഹിറ്റായില്ലെങ്കിലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷെയ്‍ൻ നിഗം നായകനായ അവസാന ചിത്രത്തിലും നായിക ആര്‍ഡിഎക്സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മഹിമാ നമ്പ്യാരാണ്.

