Sat. Nov 21st, 2026

അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രമാണ് ‘വിടാമുയര്‍ച്ചി’. പ്രഖ്യാപനം മുതല്‍ അജിത് കുമാര്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിടാമുയര്‍ച്ചിയുടെ ലിറിക് വീഡിയോ റിലീസ് ചെയ്തു.

‘പത്തിക്കിച്ച്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഷ്ണു എടവന്‍ ആണ്. ഗാനത്തിലെ റാപ് വരികള്‍ എഴുതിയിരിക്കുന്നത് അമോഗ് ബാലാജിയാണ്. അനിരുദ്ധ് രവിചന്ദര്‍ യോഗി ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രം ഫെബ്രുവരി 6ന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.