Sat. Nov 21st, 2026

പെരുമ്പാവൂർ:കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന പ്രസിഡണ്ടും കേരള ബാർ കൗൺസിൽ മുൻ ചെയർമാനുമായിരുന്ന അഡ്വ. കെ എൻ അനിൽകുമാറിന്റെ അമ്മ ശ്രീമതി സരോജിനിയമ്മ (80) ഇന്ന് രാവിലെ അന്തരിച്ചു. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി വഴി ദാനം ചെയ്തു. മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി നാളെ ഏറണാകുളം മെഡിക്കൽ കോളേജിന് കൈമാററും.

കേരള സർക്കാർ ജീവനക്കാരിയായി വിരമിച്ചതിന് ശേഷം അശമന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു പരേതയായ സരോജിനിയമ്മ. ഇടതുപക്ഷ സഹയാത്രികയായ അവർ എല്ലായിപ്പോഴും കർമ്മനിരതയായിരുന്നു. നാലു പതിറ്റാണ്ടു മുമ്പ് വന്ന കാൻസറിനെപ്പോലും അതിജീവിച്ചാണ് വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയരംഗത്തും അവർ നിലനിന്നതും മുന്നേറിയതും. പരന്ന വായനയും കൃത്യമായ കാഴ്ചപ്പാടുകളും ഉണ്ടായിരുന്ന ഒരു സ്ത്രീ ആയിരുന്നു സരോജിനിയമ്മ.

ഭർത്താവ്: പി എൻ നാരായണൻ നായർ. മറ്റു മക്കൾ: കെ എൻ അനിത, ഡോ.പി എൻ അജിത. മരുമക്കൾ: ടി പി രാമചന്ദ്രൻ, ബി സുജ, ഡോ. ആനന്ദ് ചെറിയാൻ.