തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹം അടക്കം ജീവിത മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്ത് ഒരുക്കുന്ന നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററി റിലീസാകുന്നു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ഡേറ്റാണ് ഇപ്പോള്‍ പുറത്തുന്നത്. റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നതിനായി നെറ്റ്ഫ്‌ലിക്‌സ് ഒരു പോസ്റ്റര്‍ പുറത്തിറക്കി. നവംബര്‍ 18 ന് നെറ്റ്ഫ്‌ലിക്‌സില്‍ നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ പ്രീമിയര്‍ ചെയ്യുക.
പോസ്റ്ററില്‍, കറുത്ത വസ്ത്രത്തില്‍ റെഡ് കാര്‍പ്പറ്റ് വാക്ക് നടത്തുന്ന നയന്‍സിനെ കാണാം. ”എല്ലാ പ്രപഞ്ചത്തിലും അവള്‍ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. നവംബര്‍ 18-ന് നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്‌ലില്‍ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ജീവിത യാത്രയും കാണുക, നെറ്റ്ഫ്‌ലിക്‌സില്‍ മാത്രം’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍. ഇതേ ചിത്രം നയന്‍താരയും ഷെയര്‍ ചെയ്തിട്ടുണ്ട്.
നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്‌ലില്‍ നയന്‍താരയുടെ പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കൊപ്പം നയന്‍സിന്റെ പ്രണയകഥ, ചലച്ചിത്ര സംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ നയന്‍താരയുടെ ജീവിതം അവതരിപ്പിക്കുന്നുവിജയം, സ്‌നേഹം, സന്തോഷം എന്നിവയുടെ കഥയും ചിത്രം പറയുന്നു,” ഒരു നെറ്റ്ഫ്‌ലിക്‌സിലെ ഡോക്യുമെന്ററി സിനോപ്‌സ് പറയുന്നത് ഇങ്ങനെയാണ്.
നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ലിന്റെ ടീസര്‍ സെപ്റ്റംബര്‍ 24-ന് ടുഡം: എ നെറ്റ്ഫ്‌ലിക്‌സ് ഗ്ലോബല്‍ ഫാന്‍ ഇവന്റില്‍ പുറത്തുവിട്ടിരുന്നു. നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ഗംഭീര വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ കാണിക്കുന്ന ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസറായിരുന്നു ഇത്.


