Sun. Nov 22nd, 2026

സഹോദരൻ അയ്യപ്പൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ രമ്യാ കരുവാത്തി അവതരിപ്പിക്കുന്ന ‘ഒരുജാതി പിള്ളേരിഷ്ടാ…’ എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടു. കേരളം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ഏറ്റവും വലിയ സാമൂഹ്യ അക്രമമായ സവർണ സംവരണം പ്രേമേയം ആകുന്ന സിനിമയാണ് ഇത്. പ്രശാന്ത് ഈഴവനാണ് ചിത്രത്തിൻറെ സംവിധായകൻ. മുൻപ് പല സിനിമകളിലും പ്രശാന്ത് സഹസംവിധായകനായി പ്രവർത്തിച്ചിട്ടൂണ്ട്. അതിനിടയിലാണ് ഇങ്ങനെ ഒരു സിനിമയുടെ ആശയത്തിലേയ്ക്ക് എത്തുന്നത്.

ഇന്ത്യയിലെ ആദ്യ ജുമാമസ്ജിദ് ആയ ചേരമാൻ പള്ളിയിൽ നിന്നും ആദ്യ ഫണ്ട്‌ ഏറ്റു വാങ്ങി, ശിവഗിരി മഠത്തിൽ വെച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സച്ചിദാനന്ദ സ്വാമികൾ സ്വിച്ച് ഓൺ ചെയ്ത ജനകീയ സിനിമയാണ് ഇത്. ‘ചോക്കൂത്തി മോനും പന്നപെലയനും ഒരു തീവ്രവാദി കാക്കയും’ എന്ന് നാമകരണം ചെയ്യ്തിരുന്ന സിനിമ സെൻസർ പ്രശനങ്ങളെത്തുടർന്ന് “ഒരു ജാതി പിള്ളേരിഷ്ടാ…” എന്ന് പേരു മാറ്റുകയായിരുന്നു.

10 ആം ക്ലാസിൽ എല്ലാ വിഷയത്തിലും c+ വാങ്ങി പാസായി വിജയം കൈവരിച്ച വിവേക് മേനോൻ നായക കഥാപാത്രം ആയും അവന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരായ ഈഴവ ദളിത് മുസ്ലിം സമുദായങ്ങളിൽ ജനിച്ചു പോയ സൂരജ്ന്റേം, സുനിടേം അജ്മൽന്റേം കൂട്ടുകെട്ടിന്റെ കഥ പറയുന്ന സിനിമയാണ് ‘ഒരു ജാതി പിള്ളേരിഷ്ടാ…’