Fri. Nov 20th, 2026

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ഐ സ്മാര്‍ട് ശങ്കര്‍’ തിയേറ്ററുകളില്‍ എത്തിയിട്ട് നാല് വര്‍ഷങ്ങള്‍ തികയുമ്പോള്‍ റാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ‘ഡബിള്‍ ഐ സ്മാര്‍ടിന്റെ’ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ റിലീസ് തീയതിയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിലെത്തും. പുരി കണക്ട്സിന്റെ ബാനറില്‍ പുരി ജഗനാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പോസ്റ്ററില്‍ പുതിയൊരു ഗെറ്റപ്പിലാണ് റാമിനെ കാണാനാകുന്നത്. ശിവലിംഗവും പോസ്റ്ററിന്റെ ബാക്ഗ്രൗണ്ടില്‍ കാണാം. ചിത്രത്തിന്റെ ഓരോ പുതിയ അപ്‌ഡേറ്റുകളുമായി അണിയറപ്രവര്‍ത്തകര്‍ വരുംദിവസങ്ങളില്‍ എത്തും. കാവ്യ താപര്‍ നായികയായി എത്തുമ്പോള്‍ ബിഗ് ബുള്‍ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്ത് എത്തുന്നു. ഐ സ്മാര്‍ട് ശങ്കര്‍ പോലെ തന്നെ ഡബിള്‍ ഐ സ്മാര്‍ട്ടിലും ആക്ഷന്‍ പാക്കഡ് ക്ലൈമാക്‌സ് രംഗങ്ങള്‍ പ്രതീക്ഷിക്കാം. ആദ്യഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ചിത്രം എത്തുമ്പോള്‍ ഇരട്ടി എന്റര്‍ടെയിന്‍മെന്റാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

റാമിന്റെ ആരാധകര്‍ക്കുള്ള മികച്ച വിരുന്നായിരുന്നു ടീസര്‍. ഛായാഗ്രഹണം – സാം കെ നായിഡു, ഗിയാനി ഗിയാനെല്ലി, മ്യുസിക്ക് – മണി ശര്‍മ്മ, സ്റ്റണ്ട് ഡയറക്ടര്‍ – കെച്ച, റിയല്‍ സതീഷ്, പി ആര്‍ ഒ – ശബരി.