Sun. Apr 21st, 2024

കല്‍പറ്റ: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേരുടെ കൂടി ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍സണ്‍ന്റെയും കോഴിക്കോട് സ്വദേശി നസീഫിന്റെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് നസീറയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണവും ജുഡീഷല്‍ അന്വേഷണവും നടക്കാനിരിക്കുന്നതിനാല്‍ പ്രതികളെ ജാമ്യത്തില്‍ വിടുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിന് ഇടയാക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി നടപടി.ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എംകെ. ജയപ്രമോദാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.