Sat. Apr 20th, 2024

ചേർത്തല: കേരള യുക്തിവാദിസംഘം പള്ളിപ്പുറം യൂണിറ്റ് അംഗവും CPI (M) പ്രവർത്തകനുമായ സി ടി വിജയൻ അന്തരിച്ചു. ഇന്നലെ വെളുപ്പിന് 3 മണിക്കു ശേഷം ചേർത്തല ഗവൺമെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം.

പുലരും മുമ്പ് തന്നെ കേരള യുക്തിവാദിസംഘം പ്രവർത്തകരുംപാർട്ടി പ്രവർത്തകരും ആശുപത്രിയിലെത്തി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വിജയൻ സഖാവിന്റെ മൃതദേഹം 10.30 മണിയോടെ വീട്ടിലെത്തിച്ചു.

യുക്തിവാദി സംഘം പ്രവർത്തകർ അല്ലാതിരുന്നിട്ടും യുക്തിവാദിയായ അച്ഛന്റെ ആഗ്രഹപ്രകാരം മക്കളായ വിനീതയും വിജിതയും അമ്മയോടൊപ്പം ചേർന്ന് മതപരമായ അന്ത്യകർമ്മങ്ങൾ ഇല്ലാതെ മൃതദേഹം സംസ്‌കരിക്കാൻ യുക്തിവാദിസംഘം പ്രവർത്തകരെ അനുവദിക്കുകയായിരുന്നു.

അങ്ങനെ മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെ സ്വർഗ്ഗത്തിലേക്ക് തനിക്ക് വിസ വേണ്ടെന്ന് പ്രഖ്യാപിച്ച് ചെങ്കൊടി പുതച്ച് സി ടി വിജയൻ അനശ്വരതയിലേക്ക്!

ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ധീരമായ നിലപാടെടുത്ത് അച്ചന്റെ ആഗ്രഹമറിഞ്ഞു പ്രവർത്തിച്ച മക്കൾക്കും ആശയ ദൃഢതയറിയുന്ന ഭാര്യക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു.