Sun. Apr 14th, 2024

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍ ആയിരുന്നു. വിജയചിത്രമായിരുന്ന ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ജനഗണമനയുടെ തിരക്കഥയും ഷാരിസ് മുഹമ്മദിന്റേത് ആയിരുന്നു. നിവിനൊപ്പം പോളിക്കൊപ്പം അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സുദീപ് ഇളമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സഹനിര്‍മ്മാതാവ്.

ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, എഡിറ്റിംഗ്- കളറിംഗ് ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍രാജ് ചിറയില്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ് സേവിയര്‍, മ്യൂസിക് ജേക്‌സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിന്റോ സ്റ്റീഫന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, ഫൈനല്‍ മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍, അഡ്മിനിസ്‌ട്രേഷന്‍- ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യെശോധരന്‍, ലൈന്‍ പ്രൊഡക്ഷന്‍ റഹീം പി എം കെ (ദുബൈ), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് ഗോകുല്‍ വിശ്വം, ഡാന്‍സ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ റോഷന്‍ ചന്ദ്ര, ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് പ്രേംലാല്‍, വിഎഫ്എക്‌സ് പ്രോമിസ്, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.