Fri. Mar 1st, 2024

ആലപ്പുഴ: സനാതന ധർമ്മത്തിനെതിരെ സംസാരിച്ചതിന് അദ്ധ്യാപകനും എഴുത്തുകാരനുമായഡോ. ടിഎസ് ശ്യാംകുമാറിൻറെ തല തല്ലിപ്പൊളിക്കാൻ ആഹ്വാനം ചെയ്തത കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അരുൺ ജിത്തിനെ വിട്ടയച്ചു. വൈക്കം സ്വദേശിയായ ഈഴവ സംഘിയാണ് അരുൺ ജിത്ത് എൽ വൈക്കം എന്ന ഫെയ്‌സ്‌ബുക്ക്‌ പ്രൊഫൈലിന് ഉടമ. ശ്യാംകുമാറിൻറെ പരാതിയിൽ ആലപ്പുഴ വീയപുരം പോലീസ് ഇന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിയുടെ ആളുമാറി അഭിപ്രായ പ്രകടനം നടത്തിയതാണെന്ന വിശദീകരണം കേട്ട പോലീസ് ഫോൺ പിടിച്ചെടുത്തിട്ട് വിട്ടയക്കുകയാണ് ഉണ്ടായത്. കേസ് എടുക്കാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയാറായില്ല.


കേരളാ പൊലീസിന് സംഘികളുടെ പേരിൽ കേസെടുക്കാൻ വിമ്മിഷ്ടമാണ്. എന്ന ആരോപണം നിലനിൽക്കെയാണ് പോലീസിന്റെ ഈ നടപടി. അതേ സമയം സംഘികൾ നൽകുന്ന പൊട്ട കേസുകൾ വരെ എടുക്കുകയും എഫ്‌ഐആർ ഇടുകയും ചെയ്യും. ശ്രീനാരയണ ഗുരുവിനെയും അയ്യൻ കാളിയെയും അധിക്ഷേപിച്ച കേസുകൾ പോലും കേരളാ പോലീസിന് എടുക്കാൻ ബുദ്ധിമുട്ടാണ് എന്ന ആരോപണം നിലനിൽക്കുന്നു.

ഡോ. ടിഎസ് ശ്യാംകുമാറിനെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്കും കൊലവിളിക്കും എതിരെ മാസങ്ങൾക്കുമുൻപ് ഡിജിപിക്കും സംസ്ഥാന പട്ടികജാതി കമ്മീഷനുമൊക്കെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിടികൂടിയ പ്രതിയേയാണ് ഇന്ന് കസ്റ്റഡിയിലെടുത്തശേഷം ആളുമാറി അഭിപ്രായപ്രകടനം നടത്തിയതാണ് എന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിട്ടയച്ചത്. ഇത് സനാതന ഗുണ്ടകൾക്ക് കൂടുതൽ അഴിഞ്ഞാട്ടത്തിനുള്ള വഴിയൊരുക്കുകയാണ് പോലീസ് ചെയ്യുന്നത്.