തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രദീപിന്റെ മാതാവ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. 2020 ഡിസംബര്‍ 14ന് ആയിരുന്നു തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ച് പ്രദീപ് വാഹനാപകടത്തില്‍ മരിച്ചത്.
പ്രദീപ് സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ പിറകില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് നിര്‍ത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവര്‍ അറസ്റ്റിലായി.നേമം പോലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇത് പിന്നീട് ബോധപൂര്‍വമല്ലാത്ത നരഹത്യാ കേസാക്കി മാറ്റിഅന്വേഷണം പൂര്‍ത്തിയായതായും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയാണെന്നും ഈ മാസം ജനുവരിയില്‍ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിനായി മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

