Sun. Nov 22nd, 2026

കൊച്ചി: കേരളത്തില്‍ ലക്ഷ്യമിടുന്ന അതിവേഗ റെയില്‍ പാതയുടെ നിര്‍മാണ ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനോ ഇന്ത്യന്‍ റെയില്‍വേക്കോ നല്‍കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അതിവേഗ റെയില്‍പാത കേരളത്തിന് ആവശ്യമാണ്. ഹൈസ്പീഡ്-സെമി ഹൈസ്പീഡ് റെയിലാണു അഭികാമ്യം. നിലവിലെ ഡി പി ആര്‍ പ്രകാരം സില്‍വര്‍ ലൈന്‍ അപ്രായോഗികമാണ്.


ആകാശപാതയോ തുരങ്കപാതയോ ഉണ്ടാക്കുമ്പോള്‍ അധികം ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. ഡല്‍ഹി മെട്രോ, കൊങ്കണ്‍ മാതൃകകള്‍ ഇതിനായി പരിഗണിക്കാം. ഇന്ത്യന്‍ റെയില്‍വേയോ ഡല്‍ഹി മെട്രോയോ നിര്‍മാണം ഏറ്റെടുക്കണം. കേന്ദ്രത്തെ ഉള്‍പ്പെടുത്തിയാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാവില്ല. പുതിയ പദ്ധതി എല്ലാവരുടേയും സഹകരണത്തോടെ നടപ്പാക്കാനാവും.

സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കും. കേരള സര്‍ക്കാറുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല. കെ വി തോമസ് തന്നെ കണ്ടതു മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കെ വി തോമസിനു കൈമാറിയതു പ്രാഥമിക ആശയമാണെന്നും അദ്ദേഹം പറഞ്ഞു.