കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ എം രാജീവന്‍ (53) അന്തരിച്ചു. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്ററായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. ദേശാഭിമാനി കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പില്‍ നടക്കും.


