കൊച്ചി: കാട്ടാനയായ അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബാണ് ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്നാട് സര്‍ക്കാരിനെയും എതിര് കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ നല്‍കണമെന്നും ഹരജിയിലുണ്ട് . കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് ആനയെ മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പ് ശ്രമം തുടരുകയാണ്. വനത്തിനുള്ളില്‍ പോയി ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.


