Sun. Nov 22nd, 2026

യുക്തിവാദത്തിന്റെ മേലങ്കിയണിഞ്ഞ് ഈ സാമദ്രോഹി നടത്തിക്കൊണ്ടിരിക്കുന്നത് പച്ചയായ ഹിന്ദുത്വ അജണ്ടകളാണെന്ന് ആരിഫ് ഹുസൈൻ തെരുവത്തിന് എതിരെ ശ്രീജ നെയ്യാറ്റിൻകര. മത രാഷ്ട്രത്തെ സമ്പൂർണ്ണമായും തള്ളിക്കളയുന്ന ഒരു ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ആ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ശക്തികളുടെ വേദിയിൽ ചെന്ന് എകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട് സംസാരിക്കുന്ന ആരിഫ് ഹുസൈനെ കേരളത്തിലെ മതേതരത്വത്തിലും, സാഹോദര്യത്തിലും, സമത്വത്തിലും വിശ്വസിക്കുന്ന ഓരോ മനുഷ്യരും തീർച്ചയായും മനസിലാക്കി പ്രതിരോധിക്കേണ്ടതുണ്ടെന്ന് ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു.

ഒരു സ്വതന്ത്ര ചിന്തകനെന്നാൽ ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ലവലേശം പോലും ബോധം പാടില്ലെന്നുണ്ടോ? അങ്ങനൊരു ഭരണഘടനാ ബോധമുണ്ടെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന ഭരണഘടനാ വിരുദ്ധമായ ആശയങ്ങളുൾക്കൊള്ളുന്ന ഒരു പ്രത്യയ ശാസ്ത്രത്തെ പ്രമോട്ട് ചെയ്യാൻ ആരിഫ് ഹുസൈൻ തയ്യാറാകുമോ? എന്ന് ശ്രീജ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

സ്വതന്ത്ര ചിന്തകനെന്നും യുക്തിവാദിയെന്നും അവകാശവാദമുള്ള ആരിഫ് ഹുസൈന് ഹിന്ദുരാഷ്ട്രം രാഷ്ട്രീയ പദ്ധതിയാക്കിയ ഹിന്ദു ഐക്യവേദി അവരുടെ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ അമൃതം ഗമയ വിചാര സദസ്സിൽ എന്ത് കാര്യം എന്ന് ശ്രീജ ചോദിക്കുന്നു.

ഇതൊക്കെ ചെയ്യുന്ന അയാൾ അഥവാ ഹിന്ദുത്വ ഫാസിസത്തിന് വെള്ളവും വളവും നൽകുന്ന ആരിഫ് ഹുസൈൻ അയാളെ സ്വയം വിളിക്കുന്ന പേരാണ് കോമഡി…”സ്വതന്ത്ര ചിന്തകൻ ?” എന്ന് ശ്രീജ പരിഹസിക്കുന്നു. ആരിഫ് ഹുസൈൻ ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ അമൃതം ഗമനം വിചാരസദസ്സില്‍ പങ്കെടുത്ത് സംസാരിച്ചതിനെതിരെയാണ് ശ്രീജയുടെ പ്രതികരണം. എന്നാൽ ആരിഫ് ഹുസൈൻ, ജാമിത, അബ്ദുൾ അലി തുടങ്ങിയ സ്വതന്ത്രചിന്തകർ എന്നവകാശപ്പെട്ടുകൊണ്ട് ഹിന്ദുത്വ ഫാസിസത്തിന് വെള്ളം കോരുന്നവർ മുൻപും ഹിന്ദു ഐക്യവേദിയുടെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.


ശ്രീജ നെയ്യാറ്റിൻകരയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം:

ഡോ ആരിഫ് ഹുസൈൻ ഹിന്ദുത്വ ഭീകരരുടെ വേദിയിൽ പോകുകയും ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കൊണ്ട് പ്രഭാഷണം നടത്തുകയും ചെയ്യും ….
ഇതൊക്കെ ചെയ്യുന്ന അയാൾ അഥവാ ഹിന്ദുത്വ ഫാസിസത്തിന് വെള്ളവും വളവും നൽകുന്ന ആരിഫ് ഹുസൈൻ അയാളെ സ്വയം വിളിക്കുന്ന പേരാണ് കോമഡി …
സ്വതന്ത്ര ചിന്തകൻ ? ..
സ്വതന്ത്ര ചിന്തകനെന്നും യുക്തിവാദിയെന്നും അവകാശ വാദമുള്ള ആരിഫ് ഹുസൈന് ഹിന്ദുരാഷ്ട്രം രാഷ്ട്രീയ പദ്ധതിയാക്കിയ ഹിന്ദു ഐക്യവേദി അവരുടെ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ അമൃതം ഗമയ വിചാര സദസ്സിൽ എന്ത് കാര്യം എന്നാണ് ചോദ്യം …
ഒരു സ്വതന്ത്ര ചിന്തകനെന്നാൽ ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ലവലേശം പോലും ബോധം പാടില്ലെന്നുണ്ടോ? അങ്ങനൊരു ഭരണഘടനാ ബോധമുണ്ടെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന ഭരണഘടനാ വിരുദ്ധമായ ആശയങ്ങളുൾക്കൊള്ളുന്ന ഒരു പ്രത്യയ ശാസ്ത്രത്തെ പ്രമോട്ട് ചെയ്യാൻ ആരിഫ് ഹുസൈൻ തയ്യാറാകുമോ? മത രാഷ്ട്രത്തെ സമ്പൂർണ്ണമായും തള്ളിക്കളയുന്ന ഒരു ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ആ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ശക്തികളുടെ വേദിയിൽ ചെന്ന് എകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട് സംസാരിക്കുന്ന ആരിഫ് ഹുസൈനെ കേരളത്തിലെ മതേതരത്വത്തിലും, സാഹോദര്യത്തിലും, സമത്വത്തിലും വിശ്വസിക്കുന്ന ഓരോ മനുഷ്യരും തീർച്ചയായും മനസിലാക്കി പ്രതിരോധിക്കേണ്ടതുണ്ട് …
യുക്തിവാദത്തിന്റെ മേലങ്കിയണിഞ്ഞ് ഈ സാമദ്രോഹി നടത്തിക്കൊണ്ടിരിക്കുന്നത് പച്ചയായ ഹിന്ദുത്വ അജണ്ടകളാണ്…