Sun. Nov 22nd, 2026

കണ്ണൂർ: കണ്ണൂർ ചെമ്പേരി ലൂർദ്ദ്മാതാ പള്ളിയിൽനിന്നും കത്തുന്ന വേനൽച്ചൂടിൽ നടത്തിയ 25 KM കുരിശ്ശിന്റെ വഴിയിൽ യുവതി തളർന്ന് വീണ് മരിച്ചു. ചെമ്പേരി പയറ്റുചാൽ ഡെൻസി സജി കാശാംകാട്ടിൽ (48) ആണ് മരണപ്പെട്ട ഹതഭാഗ്യ.

ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ നിന്നും ആരംഭിക്കുന്ന ഒരു മുഴുവൻ ദിവസം നീണ്ടുനിൽക്കുന്ന ഈ കലാപരിപാടിക്കിടെ നാൽപതാം വെള്ളി കുരിശ്ശിന്റെ വഴിയിൽ നട്ടുച്ചയ്ക്ക് പൊരിവെയിലിൽ കുഴഞ്ഞുവീഴുകയായിരുന്നു ഡെൻസി. 25 കിലോമീറ്റർ ദൂരം നടന്നാണ് സാഹസികമായ ഈ സ്കിറ്റ് അവതരിപ്പിക്കുന്നത്.


ചെമ്പേരിപ്പള്ളിയിൽനിന്നും ആരംഭിച്ച് ഏരുവേശ്ശി പഞ്ചായത്തിലൂടെ നടന്ന് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ കയറി വീണ്ടും ഏരുവേശ്ശി പഞ്ചായത്തിലൂടെ നടുവിൽ പഞ്ചായത്തിൽ കയറിയിറങ്ങിയുള്ള വിചിത്രമായ ഒരു അതിസാഹസിക യാത്രയാണിത്.

മൃതസംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച വൈകുന്നേരം 3:30ന് ലൂർദ്ദ്മാതാ ഫൊറോന ചർച്ച് സെമിത്തേരിയിൽ നടന്നു. ഉച്ചസമയങ്ങളിൽ വെയില്കൊണ്ട് പുറത്തിറങ്ങരുതെന്ന് സർക്കാരിന്റെ പ്രത്യേക അറിയിപ്പുള്ളപ്പോഴാണ് വിശ്വാസത്തിൻറെ പേരിൽ വെള്ള നൈറ്റി ധാരികൾ കുഞ്ഞാടുകളെക്കൊണ്ട് ഈ കലാപരിപാടി നടത്തിക്കുന്നത്.