Fri. Nov 20th, 2026

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നടി തപ്‌സി പന്നുവിനെതിരെ  വൃണ പരാതി. ബി.ജെ.പി എം.എൽ.എ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് വൃണിതൻ. നടിക്കെതിരെ പ്രസ്തുത വൃണിതൻ ഛത്രിപുര പൊലീസ് സ്‌റ്റേഷനിൽ ആണ് വൃണ പരാതി നൽകിയത്. തപ്‌സി പന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് പരാതിക്കാരൻറെ വികാരാവൃണക്കുരു പൊട്ടാനും പരാതി നൽകാനും കാരണമായത്.


ഫോട്ടോയിൽ ഡീപ്പ് നെക്ക് ലൈൻ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചതും ഉടനടി വികാരവൃണം പൊട്ടിയൊലിച്ചതും. മാർച്ച് 12ന് മുംബൈയിൽ നടന്ന ഫാഷൻ വീക്കിലാണ് ഈ കോസ്റ്റ്യൂമിൽ തപ്സി പ്രത്യക്ഷപ്പെട്ടത്.

മുൻപ് ദീപിക പദുക്കോൺ കാലിന്നിടയിൽ കാവി കളറുള്ള ജട്ടിയുപയോഗിച്ചതാണ് വൃണരോഗികളുടെ വൃണം പൊട്ടാൻ കരണമായതെങ്കിൽ തപ്‌സി പന്നു മുലകൾക്കിടയിൽ ദേവിയുടെ ലോക്കറ്റിട്ടു എന്നതാണ് ഇത്തവണ വൃണക്കുരു പൊട്ടാൻ കാരണമായത്. സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഏകലവ്യ ഗൗർ വൃണ പരാതിയിൽ പറയുന്നു.