കൊല്ലംകോട്: പള്ളിയിൽ വരുന്ന കുഞ്ഞാടുകളായ സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തും, രാത്രി കാലങ്ങളിൽ പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കും, പ്രതിപുരുഷനായ വികാരിക്കെതിരെ കേസ്. പ്രതിപുരുഷനെ ചെന്നൈലേക്ക് സ്ഥലം മാറ്റി മുട്ടനാടിൻറെ തടി രക്ഷിച്ച് സഭാ നേതൃത്വം.
വികാരജീവിയായ പ്രതിപുരുഷൻ രാത്രികാലങ്ങളിൽ പരിശുദ്ധാത്മാവിനാൽ പ്രലോഭിതനായി ഇടവകാംഗമായ ഒരു യുവതിയുമായി നടത്തുന്ന അശ്ളീല സംഭാഷണങ്ങളും സ്വകാര്യ വീഡിയോകളും ഫോട്ടോകളും അശ്ളീല സന്ദേശങ്ങളുമൊക്കെ വാട്സ് ആപ്പിൽ വൈറലാകുകയും മറ്റൊരു നിയമ വിദ്യാർത്ഥിനി വികാരിയച്ചൻ തനിക്കും അശ്ലീല സന്ദേശം അയച്ചു എന്ന് കൊല്ലംകോട് പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ പ്രതിപുരുഷൻ മുങ്ങുകയും ഇടവകയിലെ കുഞ്ഞാടുകൾ ഇടയനില്ലാതെ അനാഥരാകുകയും ചെയ്തിരിക്കുമ്പോളാണ് ഇപ്പോൾ വികാരിയെ സ്ഥലം മാറ്റിക്കൊണ്ട് സഭയുടെ ഉത്തരവ് എത്തിയിരിക്കുന്നത്. പ്രതിപുരുഷനെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സഭാനേതൃത്വം നൽകുന്ന വിശദീകരണം. ഒപ്പം വികാരിയെ പ്രലോഭനത്തിൽ ഉൾപ്പെടുത്തുന്നത് പരിശുദ്ധാത്മാവല്ലെന്നും, ദുഷ്ടാരൂപിയാണെന്നും കുഞ്ഞാടുകൾ മനസിലാക്കണമെന്നും പരിശുദ്ധാത്മാവിനെ തെറ്റിദ്ധരിക്കരുതെന്നും സഭയുടെ ആത്മീയ ആചാര്യന്മാർ പറയുന്നു.
തിരുവനന്തപുരം ജില്ലയോട് ചേർന്ന് കിടക്കുന്ന കളിയിക്കാവിളയുടെ സമീപത്തെ ഫാത്തിമ നഗറിലുള്ള സീറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്‌ളവർ ഫെറോനാ പള്ളി ഇടവക വികാരി ബെനഡിക് ആൻന്റോ എന്ന പ്രതിപുരുഷനെയാണ് നാട്ടുകാർ ദിവ്യബലി നടത്താനിരിക്കെ സഭ ഇപ്പോൾ ചെന്നൈലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തിയ യുവാക്കളുടെ സംഘം വികാരിയുടെ പേഴ്സണൽ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചുപറിച്ചുകൊണ്ടുപോയതായി കേസുണ്ട്. ഈ പരാതിയിൽ പോലീസ് നിയമ വിദ്യാർഥിനിയായ ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തു. മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ പോലീസ് മേധാവിയെ കാണാനെത്തിയ ഓസ്റ്റിന്റെ അമ്മയാണ് വൈദികനെ കുറിച്ചുള്ള തെളിവുകൾ പോലീസിന് നൽകിയത്.
ഇതോടെ വൈദികൻറെ ലീലാവിലാസങ്ങൾ സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഓസ്റ്റിനൊപ്പം പഠിക്കുന്ന പെൺകുട്ടിയ്ക്ക് വികാരി അയച്ച അശ്ലീല സന്ദേശങ്ങൾ കണ്ട് ഇത് ചോദ്യം ചെയ്യാനും ഇനി ആവർത്തിക്കരുത് എന്ന് പറയാനുമാണ് താനും സുഹൃത്തുക്കളും വികാരിയുടെ വീട്ടിലെത്തിയത് എന്ന് ഓസ്റ്റിൻ പറഞ്ഞു. വികാരിയെ കുറിച്ചുള്ള ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും നിരവധി യുവതികളുമായി വികാരിക്ക് ബന്ധമുണ്ടെന്നും അവരുടെ ദൃശ്യങ്ങൾ വികാരിയുടെ പക്കലുണ്ട് എന്നും ഓസ്റ്റിൻ പോലീസിനെ അറിയിച്ചു. യുവതികളെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. ഈ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ സഹപാഠികളായ നിയമ വിദ്യാർത്ഥികൾ വൈദികന്റെ ലാപ്ടോപ്പും മൊബൈലും എടുത്തു കൊണ്ടുപോയത്.
വൈദികന്റെ പക്കൽ നിരവധി യുവതികളുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നു എന്നാണ് പോലീസും പറയുന്നത്. ഇതിനിടെ വൈദികൻറെ മറ്റൊരു യുവതിയുമായുള്ള ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ ചിത്രങ്ങളിലുള്ള കുഞ്ഞാടായ യുവതിയ്ക്ക് പരാതിയില്ല എന്ന് പൊലീസിനെ അറിയിച്ചു.
എന്നാൽ നിരവധി യുവതികളെ വികാരിയച്ചൻ ചതിച്ചു എന്ന് മനസ്സിലാക്കിയ പോലീസ് നിയമ വിദ്യാർത്ഥിയായ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇനി പരാതി ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞു പ്രതിപുരുഷൻ അപ്രത്യക്ഷനായി. പിന്നാലെ സഭയുടെ ഏറ്റവും വലിയ ശിക്ഷാനടപടിയായ സ്ഥലം മാറ്റ ഉത്തരവുമിറങ്ങി.