Fri. Nov 20th, 2026

മലയാളികളുടെ പ്രിയതാരമാണ് അമല പോൾ. മലയാളത്തിലൂടെ അരങ്ങേറി തെന്നിന്ത്യൻ താരമായി മാറിയ അമല പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് താരം. ഇപ്പോഴിതാ ബി​ക്കി​നി​ ധരി​ച്ച് ബീച്ചി​ൽ സൂര്യാസ്തമയം ആസ്വദി​ക്കുന്ന വീഡി​യോ അമല സമൂഹമാദ്ധ്യമത്തി​ൽ പങ്കുവച്ചിരിക്കുന്നത്.

അമലയുടെ ബി​ക്കി​നി​ വീഡി​യോ വൻതരംഗമായി​ മാറുന്നുണ്ട്​. വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിൽ അധികം പേരാണ് കണ്ടത്. മെറൂൺ​ നി​റമുള്ള ബി​ക്കി​നി​ ധരി​ച്ച് ബീച്ചി​ൽ നി​ല്ക്കുന്ന അമല തന്റെ സുഹൃത്തി​ന് നി​ർദ്ദേശം അനുസരി​ച്ച് പോസ് ചെയ്യുന്നതാണ് വീഡി​യോ. ബീച്ചി​ൽ ചെറു നൃത്തച്ചുവടുകൾ വയ്ക്കുന്നതും വീഡി​യോയി​ൽ കാണാൻ സാധി​ക്കും. ‌’നീ ഒരു ദേവതയാണ്” എന്ന് അമലയോട് സുഹൃത്ത് വിളിച്ചുപറയുന്നത് കേൾക്കാം.


മമ്മൂട്ടിയോടൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അമല പോൾ അവസാനം അഭിനയിച്ചത്. പൊലീസ് വേഷമാണ് അമല ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് – ബ്ളെസി ചിത്രം ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന അമലപോൾ ചിത്രം. ഭോല എന്ന അജയ് ദേവ്‌ഗൺ ചിത്രത്തിലൂടെ അമല ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)