✍️ രാഹുൽ ഹംബിൾ സനൽ
മുതിർന്ന കോൺഗ്രസ് നേതാവ് പഴ. നെടുമാരൻ തഞ്ചാവൂരിൽ നടത്തിയ പത്രസമ്മേളനത്തെ കുറിച്ചുള്ള വിവാദങ്ങൾ കനക്കുകയാണ്.. തമിഴ് ഈഴ വിമത പോരാട്ട നേതാവ് വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും ഉചിതമായ സമയത്ത് അദ്ദേഹം പുറം ലോകത്തേക്ക് വരും എന്നുമുള്ള നെടുമാരൻ്റെ പ്രസതാവന പലരിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
നെടുമാരൻ 2010ലും 16 ലും 18 ലും ഇത് മുൻപ് പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് എങ്കിലും ഇപ്പോഴുള്ള പത്ര സമ്മേളനവും ലഡു വിതരണവും ഇൻറർനാഷണൽ മീഡിയകൾ പ്രധാന വാർത്ത ആക്കുന്നതിന് പിന്നിൽ എന്തൊക്കയോ വസ്തുത ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്.
പ്രഭാകരൻ്റെ മൃതദേഹം എന്നു പറഞ്ഞ് ശ്രീലങ്ക കാണിച്ചത് പ്രഭാകരൻ്റേത് തന്നെയാണോ?
ചില സംശയങ്ങൾ നോക്കാം
1. ആദ്യംbreaking News ആയി ടിവിയിൽ കാണിച്ച പ്രഭാകരൻ്റെ മൃതദേഹത്തിൻ്റെ ദൃശ്യവും പിന്നീട് ശ്രീലങ്ക website ൽ പ്രസിദ്ധീകരിച്ച ചിത്രവും തമ്മിൽ വളരെ പ്രകടമായ വ്യത്യാസം ഉണ്ടായിരുന്നു… രണ്ടും രണ്ട് വ്യക്തികളായിട്ടാണ് തോന്നുന്നത്..
പ്രഭാകരനോട് രൂപ സാദൃശ്യമുള്ള ശരീരത്തിൽ cg work, അല്ലങ്കിൽ മാസ്ക്, wax work ഇവ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയങ്ങളും നിലനിൽക്കുന്നു…
2. പ്രഭാകരൻ വളരെ നാളുകളായി ഒളിവിലിരുന്ന്.പോരാട്ടത്തിൽ പങ്കെടുത്തിരുന്നു എന്നാണ് ശ്രീലങ്ക പറഞ്ഞത്.. പക്ഷേ ഒരു ദിവസം മാത്രം പഴക്കമുള്ള കുറ്റിത്താടി മാത്രമായിരുന്നു ദൃശ്യത്തിൽ ഉണ്ടായിരുന്നത്…
3. പ്രഭാകരൻ ആത്മഹത്യ ചെയ്തതാണെങ്കിൽ കഴുത്തിൽ തൂക്കിയിരുന്ന സൈനഡ് കഴിച്ച് മാത്രമേ അയാളുടെ ideology വച്ച് അയാൾ ആത്മഹത്യ ചെയൂ… പക്ഷേ മൃദദേഹം തലക്ക് പരിക്കേറ്റ് ആണ് കാണപ്പെട്ടത്..
4. പ്രഭാകരൻ്റെ പക്കൽ അദ്ദേഹം കൂടെ കൊണ്ട് നടക്കാറുള്ള തോക്ക് ഇല്ലായിരുന്നു…
5. DNA test ന് ചുരുക്കിയത് 4 ദിവസമെങ്കിലും വേണ്ടിവരും… കൊടുംകാട്ടിൽ നിന്ന് മണിക്കൂറുകൾ കൊണ്ട് പ്രഭാകരൻ്റെ DNA ശേഖരിച്ച് റിസൾട്ട് കിട്ടി എന്ന തൊക്കെ സംശയാസ്പദമാണ്…
6. അപ്പോൾ പ്രഭാകരൻ്റെ മൃദദേഹം എന്ന് പറഞ്ഞ് ശ്രീലങ്ക കാണിച്ചത് ആരുടെ മൃതദേഹമാണ്?
2009 ൽ തന്നെ tamil win എന്ന വെബ് സൈറ്റ് ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു… പ്രഭാകരൻ്റെ രൂപ സാദൃശ്യമുള്ള ഒരാൾ ശ്രീലങ്കൻ സൈന്യത്തിൽ ഉണ്ടായിരുന്നത്രേ… അയാളുടെ video യും അന്ന് ആ website പുറത്ത് വിട്ടിരുന്നു… അയാളുടെ മൃദദേഹമാണ് പ്രഭാകരൻ്റെ മൃതദേഹം എന്ന് പറഞ്ഞ് ശ്രീലങ്ക പുറത്ത് കാണിച്ചത് എങ്കിൽ?
ചുവടെയുള്ള 4 ചിത്രങ്ങൾ ശ്രദ്ധിക്കുക


ചിത്രം 1. ടി വി യിൽ കാണിച്ച പ്രഭാകരൻ്റെ മൃതദേഹത്തിലെ മുഖം
2. പിന്നീട് ശ്രീലങ്ക website ൽ പ്രസിദ്ധീകരിച്ച മൃതദേഹത്തിലെ മുഖം
3. ചുവന്ന വട്ടത്തിൽ കാണുന്നത് പ്രഭാകരൻ്റെ രൂപസാദൃശ്യമുള്ള ശ്രീലങ്കൻ സൈനികൻ്റെ ചിത്രം
4. ശ്രീലങ്കൻ സൈനികനും പുറത്ത് കാണിച്ച മൃതദേഹവുമായുള്ള സാമ്യം നോക്കുക …
ഇതൊക്കെ സത്യം എങ്കിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു… പ്രഭാകരൻ ജീവിച്ചിരിപ്പുണ്ട്. പുറം ലോകത്തിലേക്ക് പ്രഭാകരൻ വന്നാൽ അത് ജർമ്മനിയിൽ നിന്നായിരിക്കും.


