Sun. Nov 22nd, 2026

കൽപ്പറ്റ: വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്കൂളിലെ വിദ്യാ‍ർഥികൾ കൂട്ടത്തോടെ ചികിത്സ തേടി. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിലെ 70 ഓളം വിദ്യാർഥികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.


ഭക്ഷ്യ വിഷ ബാധയേറ്റതായാണ് സംഭവം സംശയം. ചർദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ ചികിത്സിക്കുന്നത്.