Tue. Nov 24th, 2026

ചേർത്തല: വിദ്യാർത്ഥിനിയെ ഒരു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ അറസ്റ്റു ചെയ്തു. ചേർത്തല ചന്തിരൂരിലെ മദ്രസയിൽ നടന്ന സംഭവത്തിലാണ് അരുക്കുറ്റി സ്വദേശിയും മദ്രസ അദ്ധ്യാപകനുമായ മുഹമ്മദ് (62)​ പിടിയിലായത്. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പ്രതി കൂടുതൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മുൻപ് മറ്റൊരു മദ്രസയിൽ സമാനസംഭവം ഉണ്ടായപ്പോൾ പ്രതി പുറത്താക്കപ്പെട്ടിട്ടുള്ളയാളാണ് പ്രതി. സമാനസംഭവങ്ങൾ നടന്നിട്ടും പ്രതിക്കെതിരെ പരാതി നൽകാതെ വിട്ടയച്ച മദ്രസ അധികൃതർക്കെതിരെയും അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുഹമ്മദിനെ മദ്രസ അദ്ധ്യാപകനായി നിയമിച്ചതിനെ കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യമുയർന്നു.