2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സീറ്റുകളില്‍ പാര്‍ട്ടി നേതാക്കള്‍ നേരിട്ട് പണം വാങ്ങിയതായി കണ്ടെത്തിയതായി സി പി ഐ എം അവലോകന റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി ചിലയിടങ്ങളില്‍ നേതാക്കളുടെ ഭാഗത്ത് നിന്നും നയവ്യതിയാനം ഉണ്ടായതായി അവലോകന റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് പലയിടത്തും നേതാക്കള്‍ ഘടകകക്ഷികളുടെ കയ്യില്‍ നിന്നും പണം വാങ്ങിയതായി പരാതി ഉയര്‍ന്നിരുന്നു.
ചിലയിടങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ വോട്ട് മാറി ചെയ്തുവെന്നും അവലോകന റിപ്പോര്‍ട്ടിലുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് മുമ്പ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്തുന്ന പ്രവണതയും കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മറ്റ് പാര്‍ട്ടികളെ പോലെ സ്ഥാനാര്‍ഥിയാകാന്‍ ചിലര്‍ മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ മത നേതാക്കള്‍ വഴി ശുപാര്‍ശ ചെയ്യിക്കുന്ന സാഹചര്യവും ഉണ്ടായി.
മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ താക്കീതുണ്ട്.


