Sun. Nov 22nd, 2026

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കെ സുധാകരൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. ഇത്തരം പരാമർശങ്ങളോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് തനിക്ക് കോൺഗ്രസ് നേതാക്കളോട് പറയാനുള്ളതെന്നും അവർ പറഞ്ഞു.

“കോൺഗ്രസ് നേതാക്കളോട് എനിക്ക് ബഹുമാനമാണുള്ളത്. എന്നാൽ ഇത്തരം പരാമർശങ്ങളോട് യോജിക്കാനാവില്ല. ഏത് തൊഴിലിനും അതിന്റേതായ മാഹാത്മ്യമുണ്ട്. തൊഴിലെടുക്കാതെ പണമുണ്ടാക്കുന്നതിനെയാണ് എതിർക്കേണ്ടത്. ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ അദ്ദേഹം നടത്തിയ പരാമർശം തെറ്റായിപ്പോയി. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് അദ്ദേഹത്തെ ഓർമ്മപ്പെടുത്തുകയാണെന്ന്” ഷാനിമോൾ പറഞ്ഞു,

ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് സുധാകരന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കുന്നത് ഹെലികോപ്ടറിലാണെന്നായിരുന്നു മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശം.