Sat. Nov 21st, 2026

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യാക്കോബായ- ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണത്തിനായി സര്‍ക്കാറിന് മുമ്പില്‍ ഭീഷണിയും പ്രലോഭനവും ഉൾപ്പെടെയുള്ള പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി യാക്കോബായ സഭ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ശ്രമിക്കണം. ഇല്ലെങ്കില്‍ സഭക്ക് വേദനിക്കും. സതുടര്‍ നടപടികള്‍ എന്ത് വേണമെന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും. എന്നൊക്കെയുള്ള ഭീഷണിയും സഹായിക്കുന്നവരെ സഭയും സഹായിക്കുമെന്ന പ്രലോഭഭനവുമടങ്ങുന്ന അല്ലേലൂയ സൂത്രമാണ് യാക്കോബായ സഭ മുംബൈ ഭദ്രസനാധിപന്‍ തോമസ് മാര്‍ അലക്സാന്ത്രയോസ് ഉന്നയിച്ചിരിക്കുന്നത്

ആരു സഹായിച്ചാലും അവരെ കാടിയേതെന്നു നോക്കാതെ തിരിച്ചു സഹായിക്കുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. യാക്കോബായ സഭ അവകാശ സംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും വേണ്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഭയുടെ വിവിധ ദേവാലയങ്ങളില്‍ ഞായറാഴ്ച നില്‍പു സമരവും നടത്തിയിരുന്നു.