✍️ പ്രൊഫ. ടി.ബി. വിജയകുമാര്‍ (തുഞ്ചത്തെഴുത്തച്ഛൻ ലിപി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗവേഷണ പഠന കേന്ദ്രം)
ആദ്യമേപറയട്ടെ ഞങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വലിയ ആരാധകരും പിന്തുണക്കാരുമാണ്. സവര്‍ണസംവരണം നടപ്പാക്കാന്‍ എല്‍.ഡി.എഫ്. കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ എഴുതിപോകുന്നതാണ്.
അടുത്ത ആറു മാസത്തിനിടയില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പിണറായി രണ്ടാമതും മുഖ്യമന്ത്രിയായി വരുന്നത് തടയാന്‍ ശൂദ്രലോബി, മുസ്ലിം ജനസാമാന്യത്തിന്‍റെ പിന്തുണ ഇടതുമുന്നണിക്ക് ഉണ്ടാകുന്നത് തടയാന്‍വേണ്ടിയാണ് എല്ലാ മുസ്ലിം സംഘടനകളും ജനങ്ങളും തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത്. ഇതില്‍ പാര്‍ട്ടിയുടെ പി.ബി. അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാനത്തെ സെക്രട്ടേറിയറ്റ് അംഗങ്ങളും ഉണ്ട്. പാര്‍ട്ടിയുടെ പല ശൂദ്ര (നായര്‍-നമ്പ്യാര്‍) നേതാക്കളുടെ പ്രസ്താവനകള്‍ അനവസരത്തില്‍ ഉള്ളതും സ്വയം വിനാശകാരിയും യാതൊരു സാംഗത്യവും ഇല്ലാത്തതുമാണ്.

കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ണി ‘നമ്പൂതിരി മാര്‍ക്സിസ്റ്റ് പാര്‍ട്ടി’ എന്ന ഓമനപേരിലാണ് അറിയപ്പെടുന്നത്. ഇ.എം.എസ്. തന്‍റെ ചെറുപ്പക്കാലത്ത് എഴുതി തുടങ്ങിയത് നമ്പൂതിരി യുവാക്കള്‍ നടത്തുന്ന ‘ഉണ്ണി നമ്പൂതിരി’ മാസികയിലാണ്. ആ പാരമ്പര്യമാണ് പാര്‍ട്ടി ഇന്നും തുടര്‍ന്നു വരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് അറിയപ്പെടുന്നത് ചൈനീസ് സിവിലിസേഷന്‍ പാര്‍ട്ടി (C.P.P.) എന്ന പേരിലാണ്. കേരളത്തിലെ സി.പി.ഐ. ഇന്ന് അറിയപ്പെടുന്നത് C.P.P. എന്ന പേരിലാണ്. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പെരുന്ന’ എന്ന പേരില്‍. ഏറ്റവും വേദനാജനകമായ കാര്യം ഇത്തരത്തില്‍ പിണറായി വേട്ടയാടപ്പെടുമ്പോള്‍ ആരും അദ്ദേഹത്തെ സഹായിക്കാന്‍ ഇല്ല എന്നതാണ്. അദ്ദേഹത്തിന് രക്ഷാകവചം സൃഷ്ടിക്കേണ്ടവര്‍ (പാര്‍ട്ടിക്കകത്തെ ദളിത്, ഒ.ബി.സി. മുസ്ലിം നേതാക്കള്‍) നിശ്ശബ്ദരാണ്.
പിണറായിക്ക് രക്ഷാകവചം ഒരുക്കാന്‍ ബാധ്യതപ്പെട്ട ദളിത് – ഒ.ബി.സി. നേതാക്കളുടെ പട്ടിക നോക്കാം. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (ഒ.ബി.സി.-മണ്‍പാത്ര നിര്‍മ്മാണ സമുദായം – കുശവന്‍), എ. വിജയരാഘവന്‍ (തിയ്യന്‍ – ഈഴവ), എം.എ. ബേബി (ലത്തീന്‍ സമുദായം – ഒ.ബി.സി.), ടി.ആര്‍. അജയന്‍ (ഈഴവ), എ.കെ. ബാലന്‍ (ദളിത്) ഇവരെല്ലാം പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണ്. പി.ബി. അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നീ തസ്തികളില്‍ വിരാജിക്കുന്നവരാണ്. ഇവരെല്ലാവരും തന്നെ നായര്‍ – നമ്പ്യാര്‍ – നസ്രാണി സവര്‍ണ്ണ സ്ത്രീകളെ വിവാഹം ചെയ്തിരിക്കുന്നവരാണ്. അതിലൂടെ അവരുടെ ദളിത് – ഒ.ബി.സി. സ്വത്വം നഷ്ട്പ്പെടുന്നു.

എ.കെ. ബാലന്‍റെ കാര്യത്തില്‍ ചിലര്‍ക്കു സംശയം ഉണ്ടാകാം. അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് പി.കെ. കുഞ്ഞച്ചന്‍റെ മകളെയാണ്. പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന മുന്‍ എം.പി. പി.കെ. കുഞ്ഞച്ചന്‍ സാംബവ – പറയ സമുദായത്തില്‍പ്പെടുന്നു. അദ്ദേഹം സാംബവ മഹാസഭയുടെ പ്രസിഡന്‍റായിരുന്നു. പക്ഷെ വിവാഹം ചെയ്തിരിക്കുന്നത് ചെങ്ങന്നൂരിലെ കൊട്ടാരം വീട്ടിലെ നായര്‍ സ്ത്രീയെ ആണ് (ഭാസുരാദേവി). അവരുടെ മകളെയാണ് എ.കെ. ബാലന്‍ വിവാഹം ചെയ്തിരിക്കുന്നത്. (ഡോ. ജമീല). പക്ഷെ ഡോ. ജമീല വളര്‍ന്നിരിക്കുന്നത് നായര്‍ സ്ത്രീ ആയിട്ടാണ്. അതിനാല്‍ ഡോ. ജമീല, ഡോ. ജമീല നായര്‍ ആയി.
എല്ലാ ദളിത് ഒ.ബി.സി. നേതാക്കളും ഇത്തരം സഖാക്കള്‍ നിയോ- നായര്‍ സഖാക്കളായി മാറുന്നു. ഇവരുടെ ഉപബോധ മനസ്സില്‍ നായര്‍ സ്വത്വം കടന്നുകയറിയിട്ടുണ്ട്. അതുകൊണ്ട് ഇവര്‍ വാ തുറന്നാല്‍ മുസ്ലിം വിരുദ്ധ ദളിത് വിരുദ്ധ ഒ.ബി.സി. വിരുദ്ധ ജല്‍പന്നങ്ങള്‍ നടത്തുന്നു. ഈ ജാതി രസതന്ത്ര പ്രക്രിയമൂലം ഈ നിയോ-നായര്‍ നമ്പ്യാര്‍ സഖാക്കള്‍ ‘ധൈഷണികമായി ഷണ്ഡീകരിക്കപ്പെടുന്നു’ എന്നതാണ് ഒരു ഏറ്റവും വലിയ പ്രത്യാഘാതം. ഇത് അവരുടെ ജീവിതവീക്ഷണത്തില്‍ മാറ്റങ്ങള്‍ വരുന്നു എന്നതാണ്. ഇക്കൂട്ടര്‍ വെറും പച്ചക്കറി, കുമ്പളങ്ങ – പടവലങ്ങ, വെണ്ടക്കാ രൂപത്തിലുള്ള നേതാക്കളായി മാറുന്നു.
പിണറായി വീണ്ടും അധികാരത്തില്‍ വന്നാല്‍ പിണറായി ഉണ്ണി നമ്പൂതിരി മാര്‍ക്സിസം ഉപേക്ഷിക്കുകയും അയ്യാവൈകുണ്ഠന്‍, അംബേദ്കര്‍ – ശ്രീനാരായണഗുരു, അയ്യങ്കാളി, ആറാട്ടുപുഴ വേലായുധപണിക്കര്‍, നങ്ങേലി, വാരിയന്‍കുന്നന്‍,കുന്തക്കാരൻ പത്രോസ്, അലി മുസലിയാര്‍, ഉദയംപേരൂര്‍ സുനഹദോസ്, കാനോനകള്‍, പൊയ്കയില്‍ അപ്പച്ചന്‍ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ മാര്‍ക്സിസം സ്വീകരിക്കുകയും ചെയ്യും.
അതിലൂടെ ഉണ്ണി നമ്പൂതിരി മാര്‍ക്സിസം (കേരളത്തെ ഇതുവരെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന) കേരളത്തില്‍നിന്നും കെട്ടുകെട്ടുകയും ചെയ്യും. അത് പാര്‍ട്ടിയിലെ ശൂദ്ര മേധാവിത്തത്തിന് കാര്യമായി ഇടിവ് വരുത്തും. അതിനെ തടയിടുന്നതിനാണ് ജന്മനാ ശൂദ്രനേതാക്കളായ (നായര്‍-നമ്പ്യാര്‍) നേതാക്കള്‍ ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്!
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1987ലെ ഫലം ആവര്‍ത്തിക്കുമെന്ന് സ്വപ്നം കാണുന്ന ചില ശൂദ്രന്മാരുണ്ട് ! എല്ലാവര്‍ക്കും ‘ആത്മരതി’യില്‍ ഏര്‍പ്പെടുന്നതിന് അവകാശമുണ്ട് !!