മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തിൽ തല കുത്തി നിന്നുള്ള മോഹൻലാലിന്റെ മകൾ വിസ്മയയുടെ അഭ്യാസപ്രകടങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. തായ്ലാന്റിലാണ് വിസ്മയ തായ് അഭ്യാസം പഠിക്കുന്നത്. മുന്‍പും ഇതിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എഴുത്തിലും ചിത്രരചനയിലും കഴിവുള്ള വിസ്മയ അടുത്തിടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അച്ഛനെയും ജ്യേഷ്ഠനെയും പോലെ മെയ്വഴക്കത്തിൽ താനും മോശമല്ലെന്ന് മോഹൻലാലിന്റെ മകൾ വിസ്മയ അടുത്തിടെ ചില വിഡിയോകൾ വഴി തെളിയിച്ചതാണ്.

വിസ്മയയുടെ ഏറ്റവും പുതിയ വിഡിയോയും അത്തരത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തല കുത്തി നിന്നാണ് പ്രിയ താരത്തിന്റെ മകളുടെ അഭ്യാസം. രസകരമായാണ് വിസ്മയ അപകടകരമായ ഈ അഭ്യാസം ചെയ്തിരിക്കുന്നത്. വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കു വച്ചത്. മോഹൻലാലിൻറെ മകളുടെ മെയ്വഴക്കവും ചടുലതയും ലാലിന്റെ ആക്ഷന്‍ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ളതാണെന്നതിനാൽ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയില്‍ എത്തും മുമ്പ് സര്‍വകലാശാല തലത്തില്‍ ഗുസ്തി ചാംപ്യനായിരുന്നു മോഹന്‍ലാലും. ഈ ഗുസ്തി പാരമ്പര്യം സിനിമയിലെ ആക്ഷന്‍ രംഗങ്ങളിലും താരത്തെ സഹായിച്ചിട്ടുണ്ട്.
View this post on Instagram