പ്രൊഫ: ടി ബി വിജയകുമാർ (തുഞ്ചത്തെഴുത്തച്ഛൻ ലിപി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗവേഷണ പഠന കേന്ദ്രം)
ഡി ജി പി. ജേക്കബ് തോമസ് ഇന്നലെ സർവീസിൽ നിന്ന് റിട്ടയർ ചെയ്തു. അതിനോടൊപ്പം തന്നെ അദ്ദേഹം പരശുരാമന്റെ മഴുവുമായി നിൽക്കുന്ന പടവും വീഡിയോയും ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ബ്രാഹ്മണ മനസ്സിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പരശുരാമൻ മഴു എറിഞ്ഞു സൃഷ്ടിച്ചതാണ് കേരളമെന്ന കെട്ടുകഥ “കേരളോത്പത്തി” യിൽ കൂടിയാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടത്. കേരളത്തിലെ ബ്രാഹ്മണമേധവിത്തത്തിനു സാധൂകരണം നൽകുന്നതിനായി ബ്രാഹ്മണരോ അവരുടെ ശിങ്കടികളോ കെട്ടിച്ചമച്ചതാണ് ഈ അബദ്ധ പഞ്ചാംഗം .
ഇന്നാട്ടിൽ പലതരം അഴിമതികൾ ഉണ്ട്. മണി കറപ്ഷൻ, ജാതികറപ്ഷൻ, മോറൽ കറപ്ഷൻ, ധൈഷണിക കറപ്ഷൻ (intellectual corruption ), ഇതിൽ ഏറ്റവും ഭീകരമായ അഴിമതി, ധൈഷണിക കറപ്ഷൻ (intellectual corruption) ആണ് . കേരളത്തിൽ സുറിയാനികൾ നൂറു ശതമാനം നായർവൽക്കരണം (BRAMHINISATION) സംഭവിച്ചവരാണ്. കേരത്തിലെ ശൂദ്രന്മാർ നമ്പുതിരിമാരേക്കാൾ ബ്രാഹ്മണീകരിച്ച വരാണ്.ജേക്കബ് തോമസിന്റെ അവസ്ഥ സാധാരണ സുറിയാനികളെ പോലെയാണ്. അതുകൊണ്ടാണ് റിട്ടയർമെന്റിനു ശേഷം പരശുരാമന്റെ ‘മഴു’ വുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. R.S.S കാരെ സുഖിപ്പിക്കാൻ വേണ്ടിയാണു ജേക്കബ് തോമസ് മഴുവും എടുത്തു ഇറങ്ങിയിരിക്കുന്നത്.

ജേക്കബ് തോമസ് പൂർണമായി നായർവൽക്കരിച്ച ഒരു സുറിയാനി ആണ് . ഇദ്ദേഹം രണ്ടു PhD നേടിയെങ്കിലും ചരിത്രം സാമൂഹ്യശാസ്ത്രം എന്നിവയിൽ പ്രാഥമിക ജ്ഞാനം ഇല്ല. മണി കറപ്ഷൻ സംബന്ധിച്ച് കോടതിയാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ അന്തിമമായി വിധി പറയേണ്ടത്.ധൈഷണിക അഴിമതിയിൽ അദ്ദേഹം വളരെയേറെ ലീനനാണ്. അദ്ദേഹം ഒരു മറു ചോദ്യം ചോദിച്ചേക്കാം.അപ്പോൾ എന്തുകൊണ്ട് സ: ഇ പി.ജയരാജന( നമ്പ്യാർ) എതിരെ നടപടി എടുത്തു എന്നത്. അതിന്റെ കാര്യങ്ങൾ അദ്ദേഹം തന്നെ പറയട്ടെ.
ഒരുകാര്യം വ്യക്തമാണ്. സഖാവ് പിണറായി കാര്യങ്ങൾ വ്യക്തമായി മുൻകൂട്ടി കാണുവാൻ കഴിയുന്ന ക്രാന്തദർശിയായ ആളാണ്. അത് കൊണ്ടാണ് പിണറായി വടി ഒരു മുഴം മുൻപേ എറിഞ്ഞത്. ജേക്കബ് തോമസ്സിന്റെ ബി ജെ പി പ്രവേശനമൊക്കെ അദ്ദേഹം മുൻ കുട്ടി കണ്ടു. ക്രാന്തദർശിയായ പിണറായിയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. സുറിയാനികൾക്കുവേണ്ടി,പരശുരാമനെപ്പോലെ മഴുവുമായി കേരളം വെട്ടിപ്പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് ജേക്കബ് തോമസ്.പിണറായിയോട് കാണിക്കുന്ന സൗഹൃദം കാപട്യം മാത്രമാണ്. പിണറായിയോട് യുദ്ധം ചെയ്യാൻ ഇറങ്ങിയിരിക്കുകയാണ്. ദളിത് ഒബിസി, മുസ്ലിം ലാറ്റിൻ ജനവിഭാഗങ്ങൾ കരുതിയിരിക്കുക . “ചീഞ്ഞ ” നായർ – സുറിയാനി ചാനലുകൾ ഇന്നുമുതൽ പണി തുടങ്ങും. മുസ്ലിം ഉടമസ്ഥതയിലുള്ള ചാനലുകൾക്കും രക്ഷയില്ല. അവതാരകർ മിക്കവാറൂം നായർമാരാണ്. രാഹുൽ ഈശ്വർ എന്ന സാമൂഹ്യ വിരുദ്ധന് പ്രചാരം നൽകുന്നതിൽ ഇവർ മുൻപിൽ ആണ്. കൈരളിയും മോശമല്ല.
കേരളത്തിലെ തമിഴ് ബ്രാഹ്മണർ ‘മഴു’ ഇല്ലാതെ തന്നെ പ്ലാനിങ് ബോർഡ് പിടിച്ചടക്കിയ കഥ രസകരമാണ്. അതെ സമയം അത് ദളിത് ഒബിസി, മുസ്ലിം, ലാറ്റിൻ ജനവിഭാഗങ്ങൾക്ക് കടുത്ത നിരാശ നൽകുന്നതാണ്. പിണറായിക്കു ഇതിൽ വ്യക്തിപരമായി പങ്കില്ല.
സി. പി. എം ൽ അടുത്ത കാലം വരെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് പോളിറ്റ് ബ്യൂറോ ആയിരുന്നു, ആരു മുഖ്യമന്ത്രി ആയാലും. വിhദേശ ആര്യൻ പ്രത്യയ ശാസ്ത്ര മേൽക്കോയ്മ നിലനിർത്തുന്നതിനു വേണ്ടിയായിരുന്നു അത്. 1987 ൽ നായനാർ മുഖ്യമന്ത്രിയായി വന്നത് അങ്ങിനെയാണ്. വി എസ്- പിണറായി എന്നിവർ ഇതിനു എതിരായിരുന്നു. ഗൗരിയമ്മയെയും ദലിത് ഒബിസി മുസ്ലിം ലാറ്റിൻ ജനവിഭാങ്ങളെയും വഞ്ചിച്ചാണ് ഇത് നടന്നത്. ഇപ്പോൾ മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോയെ കാര്യമായി എടുക്കുന്നില്ല. ഇതു കേരളത്തിലെ ദലിത് ഒ ബി സി.മുസ്ലിം ലാറ്റിൻ ജനവിഭാങ്ങളെ സംബന്ധിച്ച് ഒരു നല്ല കാര്യമാണ്. കാരാട്ടും യെച്ചുരിയും ഇതിനു വേണ്ടി, നിയോഗിക്കപെട്ടവരാണ്.

ഈ മന്ത്രിസഭയുടെ ആദ്യകാലത്ത്, പ്ലാനിങ് ബോർഡ് പുന:സംഘടിപ്പിച്ചത് പോളിറ്റ് ബ്യൂറോ ആണ്. മുഖ്യമന്ത്രിക്കു അതിൽ വ്യക്തിപരമായ പങ്കില്ല. മേൽ സൂചിപ്പിച്ച രണ്ടു പിബി മെമ്പർമാർ യഥാർത്ഥത്തിൽ മുഖ്യമന്ത്രിക്കു ഭാരമാണ് !!!. ഇവരാണ് ജനവിരുദ്ധ കുപ്രസിദ്ധ ബ്രാഹ്മണപ്ലാനിങ് ബോർഡ് പുനഃസംഘടിപ്പിച്ചത്. അങ്ങിനെയാണ് കുപ്രസിദ്ധ “മങ്കൊമ്പ് പട്ടരുടെ” മകളുടെ സംബന്ധക്കാരൻ പ്ലാനിങ് ബോർഡിൽ സുപ്രധാന സ്ഥാനത്തു വന്നത്. ഇതു മൂലം ബ്രാഹ്മണ -ശൂദ്ര ചണ്ടികളും ബോർഡിൽ കടന്നുകയറി. അർഹതയുള്ള ദലിത് ഒ. ബി. സി മുസ്ലിം ലാറ്റിൻ വിഭാഗങ്ങക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചില്ല.ഇതു ഈ വിഭാഗങ്ങൾക്ക് വളെരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. “മങ്കൊമ്പ് പട്ടർ ” കേരളത്തിലെ പരമ്പാഗത ജന്മിമാരല്ല.പഴയ കാലത്തെ ബ്ലേഡ് പലിശക്കാരായിരുന്നു. അങ്ങിനെ പണം ഉണ്ടാക്കി ജന്മിമാരായവരാണ്. ഇത് ഇ എം. എസ് നമ്പുതിരിപ്പാട് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കേരള ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ട് ഉണ്ട്.

അവർ ജനങ്ങളെ കാര്യമായി ദ്രോഹിച്ചിട്ടുണ്ട്. മൂത്ത പട്ടർ തെറ്റായ വിവരങ്ങൾ നൽകി മഗ്സസേ അവാർഡ് തരപ്പെടുത്തി, പക്ഷെ അതു കണ്ടുപിടിക്കപ്പെട്ടു. മാപ്പെഴുതി കൊടുത്തു അവാർഡ് മടക്കികൊടുക്കേണ്ടി വന്നു. അമ്മാനപ്പന്റെ “ലിംഗ ” വലുപ്പം കൊണ്ട് സ്ഥാനങ്ങളിൽ എത്തിയ ആളാണ് “കൃഷി ഭിഷഗ്വരൻ ” ( S ഭുതലിംഗം – മുൻ റിസേർവ് ബാങ്ക് ഗവർണ്ണർ). കുട്ടത്തിൽ പറയട്ടെ, ഇ.എം.എസ് നമ്പുതിരിപ്പാട് മങ്കൊമ്പ് പട്ടർമാരെ അബ്രാഹ്മണ ജന്മിമാർ എന്നാണ് പറയുന്നത്. അതായത് തമിഴ് പട്ടർമാർ യഥാർത്ഥ ബ്രാഹ്മണരായി കേരളത്തിലെ നമ്പുതിരിമാർ കണക്കാക്കുന്നില്ല !!! ഇതു നേരെത്തെ പരാമർശിച്ച പുസ്തകത്തിൽ ഉണ്ട്.
പോസ്റ്റ് Covid- 19 കാലഘട്ടത്തിൽ നമുക്ക് ധാരാളം അവസങ്ങളുണ്ടാകും.അതിനായി മുഖ്യമന്ത്രി നേതൃത്വം കൊടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനായി ഭഗവാൻ ബുദ്ധൻ അദ്ദേഹത്തിന്റെ സമകാലികനായിരുന്ന കൺഫ്യഷ്യസ്, ശ്രീ നാരായണ ഗുദേവൻ ബാബാസാഹേബ് അംബേദ്കർ,മഹാത്മാ അയ്യൻകാളി, ടിപ്പു സുൽതാൻ, പൊയ്കയിൽ അപ്പച്ചൻ, പണ്ഡിറ്റ് കറുപ്പൻ, വാരിയന്കുന്നതു കുഞ്ഞഹമ്മദ് ഹാജീ, ഉദയംപേരൂർ സൂനഹദോസ് കാനോനകൾ തുഞ്ചത്ത് എഴുത്തച്ഛൻ ഭക്തി പ്രസ്ഥന മാനിഫെസ്റ്റോ യിലെ ആദർശങ്ങൾ സ്വാംശീകരിച്ച മുഖ്യമന്ത്രിക്കു കഴിയുമെന്ന് കേരളത്തിലെ ബഹുജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
