പന്തീരങ്കാവ് യു.എ.പി.എ കേസിൽ മൂന്ന് പേർ കൂടി എൻ.ഐ.എ കസ്റ്റഡിയിൽ. വയനാട് സ്വദേശികളായ എൽദോ,വിജിത്ത്, കോഴിക്കോട് സ്വദേശി അഭിലാഷ് പടച്ചേരി എന്നിവരാണ് കസ്റ്റഡിയിലായത്. തേജസ് ഓൺലൈൻ ന്യൂസ്പോർട്ടലിലെ മാദ്ധ്യമപ്രവർത്തകനാണ് അഭിലാഷ് പടച്ചേരി.
കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കൊ ച്ചിയിലെ എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അലൻ ഷുഹൈബാണ് ഒന്നാം പ്രതി. താഹാ ഫസൽ, സി.പി ഉസ്മാൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. മൂന്ന് പേരും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്.ഉസ്മാൻ ഒളിവിലാണെന്ന് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നു.
2019 നവംബറിലാണ് അലനും താഹയും അറസ്റ്റിലായത്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധപ്പെട്ട ലഖുരേഖകളും പുസ്തകങ്ങളും കണ്ടെത്തിയിരുന്നു. കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
തുടർ അന്വേഷണത്തിൻറെ ഭാഗമായി മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് ചെറുകുളത്തൂരിനടുത്ത് പരിയങ്ങാട്. പ്രദേശത്തെ ഒരു പഴയ വീട്ടിലാണ് എന്‍ ഐ എ കൊ്ച്ചി യൂണിറ്റ് റെയ്ഡ് നടത്തിയത്.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് എന്‍ ഐ എ സംഘം റെയ്ഡ് തുടങ്ങിയത്.കൊച്ചിയിൽ നിന്നുള്ള എൻ ഐ സംഘമാണ് കോഴിക്കോട് റെയ്ഡ് നടത്തിയത്.

ചെറുകുളത്തൂര്‍ പരിസരത്ത് ഏറെക്കാലമായി തുടരുന്ന യുവാക്കള്‍ ഒന്നരമാസം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലെത്തിയതെന്ന് പോലീസ് പറയുന്നു.കോഴിക്കോട് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർഥികളായ ഇവർ വീടിനോടു ചേർന്ന് ബി- ടെക് ട്യൂഷൻ സെന്റർ നടത്തുകയാണ്.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് വിജിത്ത് വിജയൻ, എൽദോസ് വിത്സൻ എന്നിവരുടെ മാവൂർ റോഡിലെ പരിയങ്ങാട്ടിലെ വീട്ടിവെച്ച്, കൊച്ചിയിൽ നിന്ന് വന്ന NIA സംഘം റെയ്ഡും ചോദ്യം ചെയ്യലിനു ശേഷംഅറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. പന്തീരാങ്കാവ് യു എ പി യെ കേസുമായി ബന്ധപ്പെട്ടാണ് രാവിലെ 6 : 30 മുതൽ തുടങ്ങിയ NIA സംഘത്തിന്റെ റെയ്ഡും ചോദ്യം ചെയ്യലും ഏഴു മണിക്കൂർ കഴിഞ്ഞാണ് അവസാനിച്ചത്.ഇരുവരെയും എൻ ഐ യെ അറസ്റ്റ് ചെയ്തു.

തേജസ് ന്യൂസ് ലെ മാധ്യമ പ്രവർത്തകൻ അഭിലാഷ് പടച്ചേരിയെ ഫോണിൽ വിളിച്ചു ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റഡിയിയിൽ എടുക്കുകയായിരുന്നു.
വയനാട്ടിൽ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് സി പി ജലീലിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.മലപ്പുറം പാണ്ടിക്കാട് സി.ഐ, വണ്ടൂർ സി.ഐ. അടക്കം മുപ്പതോളം പോലീസ്- എൻ ഐ എ ഉദ്യോഗസ്ഥരാണ് ഇന്ന് പുലർച്ചെ 6.30 ന് പാണ്ടിക്കാട്ടുള്ള വീട്ടിൽ റെയ്ഡ് നടത്തിയത്
നാലു വർഷം മുമ്പ് ജലീലിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായി പറയപ്പെടുന്ന Cr. No: 471/16 – എന്ന പാണ്ടിക്കാട് സ്റ്റേഷനിലെ യു എ പി എ കേസുമായി ബന്ധപ്പെട്ടാണ് പാണ്ടിക്കാട്ടുള്ള വീടുകളിൽ കേരള പോലീസ് -എൻ ഐ എ സംഘം റെയ്ഡ് നടത്തിയത്. ജലീലിന്റെ ഉമ്മയും സഹോദരൻ ഇസ്മായിലും താമസിക്കുന്ന വാടക വീട്ടിൽ പതിനാറു പോലീസുകാരും ജലീലിന്റെ ശരീരം അടക്കം ചെയ്തിരിക്കുന്ന തറവാട്ട് വീട്ടിൽ മുപ്പതോളം പോലീസുകാരുമാണ് റൈഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, സിം കാർഡ്,ലാപ്ടോപ്പ്,ഹാർഡ് ഡിസ്ക്,മെമ്മറി കാർഡ്, ഈ-റീഡർ മുതലായവ എൻ ഐ എ സംഘം പിടിച്ചെടുത്തു.

കൊല്ലപ്പെട്ട ജലീലിന്റെ സഹോദരി നൂർജഹാന്റെ ഫോൺ പോലീസ് റൈഡിന്റെ പേരിൽ ബലം പ്രയോഗിച്ചു കൊണ്ടുപോയെന്നു ആരോപണമുണ്ട്. ജലീലിന്റെ സഹോദരങ്ങളായ ജിഷാദ്,നഹാസ്, അവരോടൊപ്പം ഉണ്ടായിരുന്ന ശ്രീകാന്ത് എന്നുവരുടെ മൊബൈൽ ഫോണും വീട്ടിൽ ഉണ്ടായിരുന്ന ലാപ്ടോപ്പും പോലീസ് പിടിച്ചുകൊണ്ടുപോയി. ജലീലിന്റെ സഹോദരനായ ഇസ്മയിലിന്റെ ഈ റീഡർ പോലീസ് ബലംപ്രയോഗിച്ചു എടുത്തുകൊണ്ടുപോയാതായി പറയുന്നു.
“അലനും താഹക്കും വേണ്ടി ഒരു രാത്രി” എന്ന പേരിൽ 2020 ഫെബ്രുവരി 28 നു വൈകിട്ട് 5 മാണി മുതൽ 29 രാവിലെ 10 മണിവരെ തൃശൂർ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ കേരളത്തിലെ രാഷ്ട്രീയ – സാംസ്ക്കാരിക പ്രവർത്തകർ നടത്തിയ പരിപാടിയുടെ നോട്ടിസും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.
