Tue. Apr 23rd, 2024

കണ്ണൂർ തയ്യിലില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരന്‍ വിയാനെ കടലോരത്തെ കരിങ്കല്‍ക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയുടെ കാമുകന്‍ നിഥിൻ ഇന്നലെ ചോദ്യം ചെയ്യലിനായി പോലീസിനു മുന്നില്‍ ഹാജരായില്ല. ”സ്ഥലത്തില്ല” എന്നാണു പോലീസിനെ അറിയിച്ചത്. ഒളിവില്‍ പോയതാണോ എന്നു പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്.ഭര്‍ത്താവ് ശരണ്യുടെ ഭർത്താവ് പ്രണവിന്റെ സുഹൃത്താണ് നിധിൻ.

പ്രണവ് ഗള്‍ഫില്‍ പോയ സമയത്ത് ഫെയ്‌സ്ബുക്ക് വഴിയാണു ബന്ധം തുടങ്ങിയത്. വാരംവലിയന്നൂര്‍ സ്വദേശിയായ ഇയാളെ സംഭവം നടന്നതിന്റെ തലേന്നു രാത്രിയില്‍ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നതായി പോലീസിനു മൊഴി ലഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അന്വേഷണം. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇയാള്‍ ശരണ്യയെ പ്രേരിപ്പിച്ചിരുന്നോ എന്നു കണ്ടെത്തേണ്ടതുണ്ട്.

ഇവരുടെ കൂടുതല്‍ മൊെബെല്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്. കരിങ്കല്‍ക്കെട്ടിലേക്ക് ആദ്യം എറിഞ്ഞപ്പോള്‍ കുഞ്ഞ് കരഞ്ഞെന്നും ചെന്നെടുത്ത് വീണ്ടും എറിഞ്ഞാണു കൊലപ്പെടുത്തിയതെന്നുമാണു ശരണ്യ പോലീസിനോടു പറഞ്ഞത്. അങ്ങനെയെങ്കില്‍ ശരണ്യയുടെ വസ്ത്രത്തില്‍ ചോരപ്പാടുകളുണ്ടാകണം. ഈ വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളാകും കോടതിക്കു മുന്നില്‍ നിര്‍ണായകമാകുക.

ശരണ്യയെ കൂടുതല്‍ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ശരണ്യയും കാമുകനും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടയിൽ ഇയാള്‍ തൂങ്ങിമരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഫോട്ടോ സഹിതമുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ കണ്ണൂർ സിറ്റി പൊലീസിന് തുരുതുരാ ഫോൺകോളുകളാണ്. ഇയാൾ മരിച്ചോ എന്നറിയാനാണ് എല്ലാവരുടെയും തിടുക്കം. എന്നാൽ വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. ശരണ്യയുടെ കാമുകനായ നിധിനെതിരെയും ശരണ്യയോടെന്നപോലെ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്.

നേരത്തെ നിധിനിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ശരണ്യയ്ക്കെതിരെയുള്ള പല വിവരങ്ങളും നിധിനിന്റെ പക്കൽ നിന്ന് ലഭിച്ചിരുന്നു.ശരണ്യയ്ക്ക് നിധിനെക്കൂടാതെ പാലക്കാട് സ്വദേശിയായ മറ്റൊരു യുവാവുമായും ബന്ധമുണ്ടായിരുന്നു. ഈ ബന്ധവും ഫെയ്‌സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിൻ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫെയ്‌സ്‌ബുക്കിന്റെ പാസ്വേർഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ശരണ്യയുടെ ഫോൺ പരിശോധിക്കുകയും മെസ്സേജുകൾ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതെന്നും ഇയാൾ പറയുന്നു. ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് പോലീസിനും വ്യക്തമായി.ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.

https://newsgile.com/2020/02/24/saranyas-lover-persuaded-her-to-kill-the-child-police-to-interrogate-youth-in-connection-with-the-murder/