പ്രമുഖ സ്വയംഭോഗ സ്പെഷ്യലിസ്റ്റിനുള്ള അടുത്ത വർഷത്തെ ജോക്കോമോ ഫെനിഷ്യോ അവാർഡിനു പരിഗണിക്കുന്ന ഫാദർ ഡൊമിനിക് വളമനാൽ ഇത്തവണയും അർത്തുങ്കലിൽ ധ്യാനിപ്പിക്കുന്നു. 2020 മെയ് 6 മുതൽ 10 വരെയാണ് സ്വയം ഭോഗികൾക്ക് വിടുതൽ നൽകാനായി കത്തോലിക്കാ സഭയുടെ സ്വയംഭോഗ സ്പെഷ്യലിസ്റ്റും സ്വയംഭോഗത്തെയും ഓട്ടിസത്തെയും സംബന്ധിപ്പിച്ചും താരതമ്യപ്പെടുത്തിയും നിരവധി വിശ്ലേഷണ സംശ്ലേഷണ പഠനങ്ങൾ നടത്തുകയും വിദേശങ്ങളിലുൾപ്പെടെ മേലിൽ ഇവിടെങ്ങും കണ്ടുപോകരുതെന്ന് ആദരവ് നൽകി പറഞ്ഞയക്കുകയും ചെയ്തിട്ടുള്ള സ്വയംഭോഗ സ്പെഷ്യലിസ്റ്റ് ഡൊമിനിക് വളമനാൽ അർത്തുങ്കലിൽ എത്തുന്നത്.(കത്തോലിക്കാസഭയിൽ ഇങ്ങനെ ഓരോവിവിഭാഗത്തിനും മരിച്ചുപോയ ഓരോ പുണ്യാളന്മാരും ജീവിച്ചിരിക്കുന്ന ചില സ്പെഷ്യലിസ്റ്റുകളുമുണ്ട്)
‘കള്ളുകുടി പെണ്ണുപിടി’ സ്പെഷ്യലിസ്റ്റ് വട്ടായിയുടെ ധ്യാനം നടത്തണമെന്ന് ഒരുവിഭാഗം കുഞ്ഞാടുകൾ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അതിനേക്കാൾ ഇടവകക്കാർക്ക് ആവശ്യം സ്വയംഭോഗ സ്പെഷ്യലിസ്റ്റിന്റെ ധ്യാനമാണെന്ന നിലപാടിൽ ഇടവകവികാരിയും സിൽബന്ധികളും എത്തിച്ചേരുകയായിരുന്നു എന്നും പറയപ്പെടുന്നു.
എന്നാൽ ഇതൊരു കമ്മീഷൻ പരിപാടിയാണെന്നും സ്വയംഭോഗ സ്പെഷ്യലിസ്റ്റ് ഡൊമിനിക് വളമനാൽ ആൻഡ് കമ്പനി സ്വന്തംചിലവിൽ പരസ്യം ചെയ്ത് അർത്തുങ്കൽ വെളുത്തച്ചൻറെ ലേബൽകൂടി ഉപയോഗിച്ച് ആളെക്കൂട്ടി ധ്യാനം നടത്തി പള്ളിക്ക് കമ്മീഷൻ നൽകി പോകുന്ന പുതിയൊരു പാക്കേജിലാണ് ധ്യാനമെന്നാണ് അറിയാൻ കഴിഞ്ഞത്.
ഒപ്പം പാവം കൃപാസനം ജോസഫ് അച്ചൻറെ ധ്യാനത്തിന് പാരയായി ഒരു കൃപാഭിഷേക ധ്യാനം വികാരിമാർ തമ്മിലുള്ള പുറമേ ചിരിച്ചുകാണിച്ച് പരസ്പരം പാരവെക്കുന്ന ദിവ്യസ്നേഹത്തിൽ അധിഷ്ഠിതമാണെന്നും പറയപ്പെടുന്നു.
കൃപാഭിഷേക ധ്യാനം ‘കൃപാസനം’ ധ്യാനത്തിനിട്ട് ഇടവകവികാരിയുടെ എട്ടിൻറെ പണികൂടിയാണെന്ന് ജോസഫ് അച്ചന്റെ ഫാൻസ് അസോസിയേഷനിലെ ചിലരെല്ലാം ആരോപണമുന്നയിക്കുന്നുണ്ട് കഴിഞ്ഞ വർഷം മുതലാണ് സ്വയംഭോഗ സ്പെഷ്യലിസ്റ്റ് ഡൊമിനിക് വളമനാൽ ആർത്തുങ്കലിൽ ധ്യാനിപ്പിക്കാൻ തുടങ്ങിയത്!
തൊട്ടടുത്തുള്ള പൂങ്കാവ് പള്ളിയിൽ വട്ടായിയും എത്തുന്നുണ്ട്. ചില എസ് എൻഡിപിക്കാരുടെയും ധീവരരുടെയും പുലയരുടേയുമൊക്കെ ക്ഷേത്രങ്ങളിൽഅവരുടെ പൂജാരിമാർ ഉണ്ടെങ്കിലും ബ്രാഹ്മണനെക്കൊണ്ടുവന്നു പൂജിപ്പിച്ചാലേ ഒരു തൃപ്തിവരൂ എന്നുള്ള ചില സവർണ്ണ ഈഴവരും സവർണ്ണ പുലയരുമൊക്കെയുണ്ട്. അതുപോലെയാണിപ്പോൾ തീരപ്രദേശങ്ങളിലെ ലാറ്റിൻപള്ളികളിലെ ഇടവക ധ്യാനങ്ങൾ. ബ്രഹ്മദത്തൻ -കേശവൻനായർ റീത്തിലെ വട്ടായി- വളവനാൽമാരുടെ ബാലെ മോഡാൽ ആർസി കുർബാനയുടെ സ്കിറ്റ് കണ്ടാലേ അവർ ലോക്കൽ കച്ചറകൾ( L C) എന്ന് പരിഹസിക്കുന്ന എൽസി ഇടവകയിലെ ഒരുവക ആളുകൾക്ക് തൃപ്തിയാകൂ എന്നൊരവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.