Sun. Nov 22nd, 2026

എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിന് സമീപമുള്ള അസീസി കോണ്‍വെന്റിൽ ലൈംഗിക പീഡനങ്ങള്‍ ചെറുത്തുനിന്നതിന്റെ പേരില്‍ പുറത്തുപോയ കന്യാസ്ത്രീയുടെ പത്രമേനി തുക തിരിച്ചു നല്‍കാത്തതിനെതിരെയും നഷ്ടപരിഹാരം ആവശ്യപ്പെട്ടും സിസ്റ്റർ ഡെൽസി ദേവസ്യയുടെ മാതാപിതാക്കൾ മഠത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാരത്തിന് ഒരുങ്ങുന്നു.നിരാഹാര സമരം പ്രഖ്യാപിക്കാനായി സിസ്റ്റർ ഡെൽസി ദേവസ്യയുടെ മാതാപിതാക്കൾ ചൊവ്വാഴ്ച എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തും.

സിസ്റ്റർ ഡെൽസി ദേവസ്യക്ക് പിന്തുണയുമായി സഭയിലെ പുരോഗമന വിഭാഗത്തിൽപ്പെട്ട വിശ്വാസികളും സ്ത്രീപക്ഷ പ്രവർത്തകരും ജസ്റ്റീസ് ഫോർ സിസ്റ്റർ ലൂസി ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മയും രംഗത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച ജോർജ് ജോസഫ്, റജി, ജോസഫ് വെളിവിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി കോൺവെന്റിന് മുന്നിൽ ബക്കറ്റ് പിരിവ് നടത്തിയിരുന്നു.

വൈക്കത്തെ 4 പെൺകുട്ടികൾക്കുള്ള ഒരു ദളിത് ക്രൈസ്തവ കുടുംബത്തിലെ അംഗമാണ് ഡെൽസി സിസ്റ്റർ. 15 വർഷം അവർ അവിടെ തങ്ങിയത് ബാക്കി മൂന്ന് സഹോദരിമാരെക്കുറിച്ചോർത്താണ്. മൂന്ന് സഹോദരിമാർക്കിടയിലേക്ക് മഠം ചാടിയ ഒരു പെണ്ണും കൂടി വന്നാൽ ക്രിസ്ത്യൻ സമൂഹം എങ്ങനെയാണ് കാണുക എന്ന് പൊതുസമൂഹത്തിന് അറിവുള്ളതല്ലേ? ഇത്തരത്തിൽ അവരുടെ ദയനീയതയെ ചൂഷണം ചെയ്യുകയായിരുന്നു 15 വർഷവും. അത്രമാത്രം സഹികെട്ടിട്ടാണ് ഇപ്പോഴെങ്കിലും അവർ പ്രതികരിച്ചത് തന്നെ. അവർ ദളിത് ബാക്ക് ഗ്രൗണ്ടിൽ ഉള്ള കുടുംബം കൂടിയായതിനാൽ അവരുടെ വിഷയങ്ങൾക്ക് സഭാ വിശ്വാസികൾക്കിടയിൽ ലൂസി സിസ്റ്റർക്ക് കിട്ടുന്ന പരിഗണന പോലും ലഭിക്കില്ല. നാല് മക്കളിൽ ഒരാളെ മാത്രമാണ് കൂലിപ്പണിക്കാരനായ ആ അച്ഛൻ വിവാഹം കഴിച്ച് അയച്ചിട്ടുള്ളത്. സിസ്റ്ററിന്റെ ബാക്കിരണ്ടനുജത്തിമാർ പഠിക്കുകയാണ്. മൂത്തയാൾ വിവാഹിതയായപ്പോൾ കോൺവെന്റിൽ നിന്ന് വല്ല സഹായവും കിട്ടിയോ എന്നുചോദിച്ചപ്പോൾ കിട്ടിയ ഉത്തരം പ്രാർത്ഥനാ സഹായം കിട്ടിയെന്നാണ്. ബാക്കിരണ്ടു പേരെക്കൂടി യേശുവിനെകൊണ്ട് കെട്ടിക്കാൻ പ്രലോഭനവും സമ്മർദ്ദവുമായി എത്തുകയും ചെയ്തിരുന്നു. അവർ ഇപ്പോൾ ഒരു പ്രൈവറ്റ് ജോലിക്ക് ശ്രമിച്ചാൽ പോലും സഭക്കാർ പാരവെക്കുകയാണ്.

15 വർഷം സഭയില്‍ പ്രവര്‍ത്തിച്ച ഇവര്‍ക്ക് നഷ്ടപരിഹാരമായി വീട്ടുജോലിക്ക് പോയാൽപോലും മാസം 10000 രൂപ കൂലി ലഭിക്കുന്ന കേരളത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചതിന് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മഠം അധികൃതര്‍ ചില്ലി പൈസ പോലും അവര്‍ക്ക് നല്‍കിയില്ലഎന്നുമാത്രമല്ല മഠത്തിൽ ചേരുമ്പോൾ നൽകിയ പത്രമേനി എന്ന യേശുവിനെ കൊണ്ടുകെട്ടിക്കാമെന്ന് പറഞ്ഞു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പറ്റിച്ച് സഭ നടത്തുന്ന വിവാഹത്തട്ടിപ്പിലെ സ്ത്രീധന തുകയും തിരിച്ചു നൽകിയിട്ടില്ല.
ലൈംഗീകപീഡനം എതിർത്തതിനെത്തുടർന്ന് മഠം ഉപേക്ഷിക്കേണ്ടിവന്ന ഇവരുടെ വിവാഹ ആവശ്യത്തിനായിട്ടാണ് സഭയോട് പണം ആവശ്യപ്പെട്ടത്. അത് ലഭിക്കാത്ത സാഹചര്യത്തിലാണ് മഠത്തിന് സമീപം ലൂർദ്ദ്‌ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ബക്കറ്റ് പിരിവുമായി പൊതുജനങ്ങൾ രംഗത്തിറങ്ങിയത്. ഇതിൻറെ തുടർച്ചയെന്നോണമാണ് സിസ്റ്റർ ഡെൽസിയുടെ രക്ഷിതാക്കൾ എറണാകുളം അസീസി കോൺവെന്റിന് മുന്നിൽ നിരാഹാരമിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വലിയ ഭീഷണികളാണ് സിസ്റ്ററും കുടുംബവും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് സഭാ അധികാരികൾ ഈ കന്യാസ്ത്രീയ്ക്ക് നീതി നിഷേധിച്ചാൽ പൊതു സമൂഹത്തെ ഒപ്പം കൂട്ടി നിയമപരമായും സമരമാർഗ്ഗങ്ങളിയിലൂടെയും നേരിടുക തന്നെ ചെയ്യുമെന്ന് മഠത്തിന് മുന്നിൽ ഇന്നലെ പ്രതിഷേധ ബക്കറ്റ് പിരിവ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് ശ്രീ ജോസഫ് വെളിവിൽ പറഞ്ഞിരുന്നു.

കന്യാസ്ത്രീകൾ അടിമകളല്ല. എല്ലാസ്ത്രീകൾക്കുമുള്ള അവകാശങ്ങൾ അവർക്കുമുണ്ട്.ന്യായമായ ജീവനാംശം കൊടുക്കേണ്ടത് ഓരോ മഠങ്ങളുടെയും അതാത് രൂപതകളുടെയും ഉത്തരവാദിത്വമാണ്. ഈ വിഷയത്തിൽ സർക്കാർ ഇടപെട്ട് നിയമ നിർമ്മാണം നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു. 18 വയസ്സ് പൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടികളെ കന്യാസ്ത്രീയാകാൻ നിർബന്ധിക്കുന്നത് നിയമപരമായി കുറ്റകരമാക്കണം.പോക്സോ കേസിലേതുപോലെ അതിന് കൂട്ടുനിൽക്കുന്ന രക്ഷിതാക്കളെക്കൂടി പ്രതികളാക്കി കേസെടുക്കാൻ നിയമത്തിൽ വ്യവസ്ഥവസ്ഥചെയ്യണം.എങ്കിൽ മാത്രമേ ഇത് ശാശ്വതമായി തടയാൻ കഴിയൂ. കന്യാസ്ത്രീ ആയതിനു ശേഷം, സഭ വിട്ടു പോരണം എന്ന് തോന്നുന്നവർക്കും, സഭ പുറത്താക്കപ്പെടുന്നവർക്കും, അവർ ചെയ്ത സേവനങ്ങൾക്ക് തത്തുല്യമായ ജീവനാംശം നൽകണമെന്നും സിസ്റ്റർ ഡെൽസി ദേവസ്യക്ക് പിന്തുണയുമായെത്തിയ സ്ത്രീപക്ഷ പ്രവർത്തകരും ആവശ്യപ്പെട്ടു.