Thu. Apr 25th, 2024

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വിവാദ ബംഗാളി എഴുത്തുകാരിയും സ്ത്രീപക്ഷ എഴുത്തുകാരിയുമായ തസ്ലീമ നസ്രീന്‍. ഇതേ മാതൃകയില്‍ രാജ്യത്ത് ഏകസിവില്‍ കോഡും കൊണ്ട് വരണമെന്ന് അ വര്‍ ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധമായ ശരിഅത്ത് നിയമങ്ങള്‍ എടുത്ത് കളയേണ്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിവിധ കോണുകളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തുവന്നിരുന്നു.

ട്വിറ്ററിലൂടെയാാണ് തസ്ലീമ നസ്രീന്‍ കശ്മീര്‍ വിഷയത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ലജ്ജ എന്ന നോവലിലൂടെയാണ് തസ്ലീമ നസ്രിന്‍ ശ്രദ്ധേയയായത്. പിന്നീട് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തു.